ഭർത്തൃവീട്ടുകാരിൽനിന്നു മകനെ വിട്ടുകിട്ടണം : പോലീസ് സ്റ്റേഷനിൽ യുവതിയുടെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 26, 2021

ഭർത്തൃവീട്ടുകാരിൽനിന്നു മകനെ വിട്ടുകിട്ടണം : പോലീസ് സ്റ്റേഷനിൽ യുവതിയുടെ പ്രതിഷേധം

മാന്നാർ : ഭർത്തൃവീട്ടുകാരോടൊപ്പം കഴിയുന്ന മകനെ വിട്ടുകിട്ടാൻ നൽകിയ പരാതിക്ക് നീതിലഭിക്കാത്തതിൽ യുവതി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത് 15 മണിക്കൂറോളം. അർധരാത്രിയോടെ പ്രതിഷേധത്തിനുമുന്നിൽ കീഴടങ്ങിയ പോലീസ്, കുട്ടിയെ സ്റ്റേഷനിലെത്തിച്ച് അമ്മയ്ക്കു കൈമാറി. ശനിയാഴ്ച മാന്നാർ പോലീസ് സ്റ്റേഷനിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന സ്നേഹ(26)യാണ് മകൻ നാലുവയസ്സുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ബുധനൂർ മനോജ്ഭവനത്തിൽ സുനിലുമായി 2014 -ൽ രജിസ്റ്റർവിവാഹം ചെയ്യുകയും ഭർതൃവീട്ടുകാരുടെ മോശംപെരുമാറ്റംമൂലം ഭർത്താവുമായി വാടകയ്ക്കു മാറി താമസിക്കുകയായിരുന്നെന്നും സ്നേഹ പറയുന്നു. ആദ്യകുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചു. രണ്ടാമത്തെ മകനായ അശ്വിന്റെ പേരിടീൽ ചടങ്ങിനുശേഷം ഭർത്താവ് സുനിൽ വിദേശത്തുപോയി. 2020 ജൂലായിൽ താൻ ക്വാറന്റീനിലായിരിക്കുമ്പോൾ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോയി. കുഞ്ഞിനെ തിരികെനൽകാനോ കാണാനോ അനുവദിക്കാതെ മാറ്റിനിർത്തിയതായും യുവതി പറയുന്നു. 2020 സെപ്റ്റംബറിൽ മാന്നാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയില്ലാതായപ്പോൾ കഴിഞ്ഞദിവസം ചെങ്ങന്നൂർ ഡിവൈ.എസ്.പി.ക്ക് പരാതിനൽകി. തുടർന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാർ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിളിപ്പിച്ചു. ഭർത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീർപ്പുണ്ടാക്കാമെന്നറിയിച്ച് പറഞ്ഞുവിടാൻ ശ്രമിച്ചതായി യുവതിപറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാപോലീസ് അടക്കമുള്ളവർ ചേർന്ന് ബലംപ്രയോഗിച്ച് തന്റെയടുക്കൽനിന്നു നീക്കിയതായും സ്നേഹ പറയുന്നു. പോലീസ് ബലമായി സ്റ്റേഷന് പുറത്താക്കുകയും അസഭ്യംപറയുകയും ചെയ്തതായും സ്നേഹ ആരോപിക്കുന്നു. തുടർന്നായിരുന്നു സ്നേഹയുടെ പ്രതിഷേധം. രാത്രി പതിനൊന്നോടെ മാന്നാർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്നേഹയെയുംകൂട്ടി ഭർതൃവീട്ടിലെത്തിയ പോലീസ് മകനെ സ്റ്റേഷനിലെത്തിച്ച് വ്യവസ്ഥകളോടെ യുവതിക്കു കൈമാറുകയായിരുന്നു. പോലീസ് വാഹനത്തിൽ ഭർതൃവീട്ടിലേക്ക് പോകുന്നവഴിയും തനിക്കുനേരെ അസഭ്യവർഷമുണ്ടായതായും ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകുമെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനിൽ വിദേശത്തുനിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി ഇൻസ്പെക്ടർ ജി. സുരേഷ്കുമാർ പറഞ്ഞു. പിന്നീട് ഒരാഴ്ചത്തേക്കു വിട്ടുകൊടുക്കാൻ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകൻ സുരക്ഷിതനല്ലെന്ന് സുനിൽ പറഞ്ഞതായി പോലീസ് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3HiBJOR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages