വിഖ്യാത സംഗീത നിർമാതാവ് ക്ലിയറൻസ് അവാന്റിന്റെ ഭാര്യ വെടിയേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 2, 2021

വിഖ്യാത സംഗീത നിർമാതാവ് ക്ലിയറൻസ് അവാന്റിന്റെ ഭാര്യ വെടിയേറ്റു മരിച്ചു

വാഷിങ്ടൺ:യു.എസിൽ പ്രശസ്ത സംഗീത നിർമാതാവ് ക്ലിയറൻസ് അവാന്റിൻറെ ഭാര്യ ജാക്വിലിൻ അവാന്റ് വെടിയേറ്റു മരിച്ചു. ബെവെർലി ഹിൽസിലെ വീട്ടിൽ ജാക്വിലിനെ വെടിയേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ രണ്ടുമണിയോടെ പ്രദേശത്ത് വെടിവെപ്പുണ്ടായതായി പോലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. പോലീസ് ജാക്വിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. 1967-ലാണ് ക്ലിയറൻസും ജ്വാക്വിലിനും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ടു കുട്ടികളുണ്ട്. മോഡൽകൂടിയായ ജാക്വിലിൻ കാരുണ്യപ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. Content Highlights:Jacqueline Avant, wife of music exec Clarence Avant, shot and killed in robbery


from mathrubhumi.latestnews.rssfeed https://ift.tt/3Ic0Sfr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages