കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് ചോദ്യംചെയ്യുന്ന ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെയാണ് അപ്പീലിൽ ചോദ്യം ചെയ്യുന്നത്.ക്വാ വാറന്റോ ഹർജി തള്ളിയതിനെതിരേ സർവകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്. ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ് അപ്പീലിൽ പറയുന്നത്. അതിനാൽ യു.ജി.സി. മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വി.സി.യായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണെന്നും അപ്പീലിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3dXSfa6
via IFTTT
Post Top Ad
Responsive Ads Here
Thursday, December 16, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കണ്ണൂർ വി.സി. നിയമനം: അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും
കണ്ണൂർ വി.സി. നിയമനം: അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment