ചീമേനി: പോലീസുകാരനായ യുവാവിനെ വിവാഹദിനം രാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് എ.ആർ. ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ ആലന്തട്ടയിലെ പി.ടി. വിനീഷിനെ (30) ആണ് വീടിന് മുകളിലെ മുറിയോട് ചേർന്ന് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് ആലന്തട്ടയിലെ വീട്ടിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെറിയ തോതിൽ സത്കാരം നടത്തിയിരുന്നു. രാത്രി 11 മണിവരെ വിനീഷ് അതിൽ സജീവമായി പങ്കെടുത്തിരുന്നു. ഞായറാഴ്ച തൃക്കരിപ്പൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം നടക്കാനിരുന്നത്. രാവിലെ ആറുമണിക്ക് സഹോദരനാണ് മുകളിലെ മുറിയുടെ പുറത്ത് തൂങ്ങിമരിച്ചനിലയിൽ വിനീഷിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ കല്യാണം കഴിഞ്ഞെത്തുന്നവർക്കുവേണ്ടി പഴങ്ങളും പലഹാരങ്ങളുമെല്ലാം നേരത്തെതന്നെ വിനീഷിന്റെ നേതൃത്വത്തിൽ കരുതിവെച്ചിരുന്നു. അച്ഛൻ: വേണുഗോപാലൻ (മുൻ നഗരസഭാ ജീവനക്കാരൻ). അമ്മ: ശാരദ. സഹോദരൻ: വിശാഖ്. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Policemen found hanging on the wedding day at Kannur
from mathrubhumi.latestnews.rssfeed https://ift.tt/3xWGw4Y
via IFTTT
Post Top Ad
Responsive Ads Here
Sunday, December 5, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
തലേന്ന് സത്കാരത്തില്‍ സജീവം; വരനായ പോലീസുകാരന്‍ വിവാഹദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തലേന്ന് സത്കാരത്തില്‍ സജീവം; വരനായ പോലീസുകാരന്‍ വിവാഹദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment