വിവാഹിതനുമായി ബന്ധംപുലര്‍ത്തി, യുവതി തലയ്ക്കടിയേറ്റ് മരിച്ചു, പ്രതി ഒളിവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 11, 2021

വിവാഹിതനുമായി ബന്ധംപുലര്‍ത്തി, യുവതി തലയ്ക്കടിയേറ്റ് മരിച്ചു, പ്രതി ഒളിവില്‍

വിജയവാഡ: തന്റെ ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയയുവതിയെ, ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ കൃഷ്ണ ലങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിലാണെന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാൻ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ ഐ.പി.സി. സെക് ഷൻ 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Woman bludgeons husbands paramour to death in Andhra Pradesh


from mathrubhumi.latestnews.rssfeed https://ift.tt/3GBBbmU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages