മുല്ലപ്പെരിയാർ: മേൽനോട്ടസമിതിക്ക് അധികാരമുണ്ട്, സംവിധാനങ്ങളില്ല; ആശ്രയിക്കുന്നത് തമിഴ്നാടിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 16, 2021

മുല്ലപ്പെരിയാർ: മേൽനോട്ടസമിതിക്ക് അധികാരമുണ്ട്, സംവിധാനങ്ങളില്ല; ആശ്രയിക്കുന്നത് തമിഴ്നാടിനെ

മാങ്കുളം: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്‌ വെള്ളം തുറന്നുവിടുന്നതിലും ജലനിരപ്പ് നിയന്ത്രിക്കുന്നതിലും മേൽനോട്ടസമിതിക്ക് പൂർണാധികാരം നൽകിയ സുപ്രീംകോടതിയുടെ നടപടി യാഥാർഥ്യമാവാൻ സമിതിക്ക് സ്ഥിരം ഓഫീസ് വേണമെന്ന് ആവശ്യം.കാവേരി നദീജലകരാർ നടപ്പാക്കാനുണ്ടാക്കിയ അതോറിറ്റിക്ക് സമാനമായി, കുമളിയിൽ മേൽനോട്ടസമിതിക്ക് സ്ഥിരം ഓഫീസും ആവശ്യത്തിന് ജീവനക്കാരും വേണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കുന്ന ചുമതല സമിതിക്കായിരിക്കണം. ഇത് നടപ്പായാൽ തമിഴ്നാടിന് തോന്നിയപോലെ വെള്ളം തുറന്നുവിടാൻ കഴിയില്ല.2014-ലെ സുപ്രീംകോടതിയുടെ അന്തിമവിധിയിലാണ് മേൽനോട്ടസമിതിയെ നിയോഗിച്ചത്. ഡാം സുരക്ഷയ്ക്കും ജലനിരപ്പ് 142 അടിയിൽ എത്തിക്കുന്നതിനും മേൽനോട്ടം വഹിക്കുക എന്നതാണ് അന്ന് സമിതിക്ക് നൽകിയ ചുമതല. എന്നാൽ കഴിഞ്ഞദിവസത്തെ കോടതിവിധിയിൽ, മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം സംഭരിച്ചുനിർത്തുന്നതിലും തുറന്നുവിടുന്നതിലും പൂർണാധികാരം മേൽനോട്ടസമിതിക്കാണെന്ന് വ്യക്തമായി പറയുന്നു. അതുകൊണ്ട് ഇരുസംസ്ഥാനവും സമിതിയെ സമീപിക്കാനാണ് നിർദേശം.നിലവിൽ തമിഴ്നാട് സ്വന്തംനിലയ്ക്കാണ് വെള്ളം സംഭരിക്കുന്നതും തുറന്നുവിടുന്നതും. ഇനിയിത് ആവർത്തിച്ചാൽ മേൽനോട്ടസമിതിയിൽ പരാതി നൽകാം. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ അധ്യക്ഷനായ മൂന്നംഗ മേൽനോട്ടസമിതി നിലവിൽവന്നിട്ട് ആറുവർഷം കഴിഞ്ഞെങ്കിലും സ്വന്തം ഓഫീസില്ല. ഡാമിന്റെ ഒരു വിവരവും ശേഖരിക്കാൻ സംവിധാനവുമില്ല. ഇപ്പോൾ തമിഴ്നാടാണ് എല്ലാം ചെയ്യുന്നത്. അവർ നൽകുന്ന വിവരങ്ങളാണ് മേൽനോട്ടസമിതി ഉപയോഗിക്കുന്നത്.സമിതിക്ക് സ്വന്തമായി ഓഫീസും ജീവനക്കാരും ഡാംസൈറ്റിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കാൻ സംവിധാനവും ഉണ്ടെങ്കിലേ ജലനിരപ്പ് സംബന്ധിച്ച് കേരളം ഉയർത്തുന്ന ആശങ്ക മനസ്സിലാക്കി പരിഹരിക്കാനാവൂ. സമിതി തുടർച്ചയായി ഡാം സന്ദർശിക്കുകയും വേണം.പെരിയാർതീരത്ത് ആശങ്കയുയർത്തി ഇത്തവണ മുല്ലപ്പെരിയാർ ജലനിരപ്പ് പലതവണ കൂടിയിരുന്നു. അപ്പോഴൊന്നും സ്ഥിതി നേരിട്ട് മനസ്സിലാക്കാൻ മേൽനോട്ടസമിതി വന്നില്ല. ഒരുവർഷമായി സമിതി വന്നിട്ട്. മഴക്കാലത്ത് കൃത്യമായ ഇടവേളകളിൽ സമിതി ഡാം സന്ദർശിക്കണം എന്ന കോടതിവിധി നടപ്പാക്കാത്തത് കേരളം വേണ്ടരീതിയിൽ ചോദ്യംചെയ്തിട്ടില്ല. ജലനിരപ്പ് പരമാവധിയായ 142 അടി പിന്നിടുന്ന ഘട്ടങ്ങൾ എത്തിയതും ഗൗരവമായി സമിതിയിൽ ഉന്നയിച്ചിട്ടില്ല.നവംബർ 30 മുതൽ ഇതുവരെയും ജലനിരപ്പ് 142 അടിയിൽത്തന്നെയാണ്. ആദ്യമായാണ് ഇത്രയും ദിവസം 142 അടിയിൽ വെള്ളം പിടിക്കുന്നത്.മൂന്നംഗസമിതിയിലെ കേരളത്തിന്റെ പ്രതിനിധി ഇനി കൂടുതൽ ശക്തമായ ഇടപെടൽ നടത്തണം. എങ്കിൽമാത്രമേ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കാനാവൂ.


from mathrubhumi.latestnews.rssfeed https://ift.tt/3IWbRtH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages