പാലക്കാട് : കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ്. നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു എസ്.ഡി.പി.ഐ. പ്രാദേശിക നേതാവുകൂടി അറസ്റ്റിൽ. കൊല്ലങ്കോട് കാമ്പ്രത്തുചള്ള പഴയറോഡിൽ ഷാജഹാനാണ് (37) പിടിയിലായത്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയ ആളാണ് ഷാജഹാനെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹാറൂൺ, എം. നൗഫൽ, ഇബ്രാഹിം പുളിവെട്ടി മുഹമ്മദ് (ഇബ്രാഹിം മൗലവി), എ. ഷംസീർ എന്നിവർക്കുവേണ്ടിയുള്ള ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കി. സഞ്ജിത്ത് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ലുക്കൗട്ട് നോട്ടീസിലുള്ള മുഹമ്മദ് ഹാറൂൺ, എം. നൗഫൽ, ഇബ്രാഹിം പുളിവെട്ടി മുഹമ്മദ് (ഇബ്രാഹിം മൗലവി), എ. ഷംസീർ എന്നിവർ കൊലയാളികൾക്ക് ആയുധങ്ങളും വാഹനസൗകര്യവും ഏർപ്പെടുത്തിയത് വ്യാഴാഴ്ച പിടിയിലായ നസീറാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധങ്ങളെത്തിക്കാൻ സഹായിച്ച ഷാജഹാൻ വെള്ളിയാഴ്ച പിടിയിലായത്. കൊലനടത്തിയശേഷം വാഹനം തമിഴ്നാട്ടിലെത്തിച്ച് പൊളിക്കാൻവേണ്ട സഹായംചെയ്തതും നസീറായിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച ഇയാളെ പൊള്ളാച്ചിയിലെ അമ്പ്രാംപാളയത്തിനുസമീപത്തെ വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന വർക്ക് ഷോപ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതികൾ കാറുമായി കാമ്പ്രത്തുചള്ളവഴി പൊള്ളാച്ചിയിലേക്ക് കടന്നതായി നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നസീറിനെക്കുറിച്ച് വിവരംകിട്ടിയതെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. നവംബർ 15-ന് രാവിലെ ഒമ്പതോടെയാണ് കിണാശ്ശേരി മമ്പറത്തുവെച്ച് സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാദേശിക ഭാരവാഹികളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3qnCTSn
via IFTTT
Post Top Ad
Responsive Ads Here
Friday, December 24, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആർ.എസ്.എസ്. നേതാവിന്റെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റിൽ
ആർ.എസ്.എസ്. നേതാവിന്റെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment