വർഗീയരാഷ്ട്രീയത്തെ ചെറുത്തത് ഇടതുപക്ഷം- പി.ശ്രീരാമകൃഷ്ണൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 23, 2021

വർഗീയരാഷ്ട്രീയത്തെ ചെറുത്തത് ഇടതുപക്ഷം- പി.ശ്രീരാമകൃഷ്ണൻ

തിരൂർ : ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മൂലമാണ് മുസ്‌ലിംലീഗിന്റെ വർഗീയരാഷ്ട്രീയത്തിലേക്ക് മലപ്പുറം ഒഴുകിപ്പോകാതിരുന്നതെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘മലപ്പുറത്തിന്റെ ഇടതുപക്ഷ പൈതൃകം’ എന്ന വിഷയത്തിൽ തിരൂരിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് ദുർബലമാകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ‘ഫിക്സഡ് ഡെപ്പോസിറ്റാ’ണ് വർഗീയത. വർഗീയത ആളിക്കത്തിച്ച് നാടിനെ ദുർബലമാക്കാൻ ലീഗ് ശ്രമിക്കുന്നു. വഖഫ് വിഷയം പോലും ലീഗ് വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന്‌ ശ്രീരാമകൃഷ്ണൻ പറഞ്ഞു. തിരൂർ ടൗൺഹാൾ പരിസരത്തെ ‘കെ. ദാമോദരൻ നഗറി’ൽ നടന്ന സെമിനാറിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.എം. നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തി. പഴയകാല കമ്യൂണിസ്റ്റ് നേതാക്കളായ വി.വി. ഗോപിനാഥ്, കെ. രാമചന്ദ്രൻ, സി. കുട്ടൻ, സി.പി. മുഹമ്മദ്, ടി.കെ. മൊയ്തീൻ ഹാജി, വി.പി.എസ്. നമ്പീശൻ, കെ.ടി. ശാരദ, സി.ഒ. അറുമുഖൻ, സി.കെ. ബാലൻ എന്നിവരെ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ആദരിച്ചു. അഡ്വ. പി. ഹംസക്കുട്ടി, കെ. ഗോപി എന്നിവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3Ftuxid
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages