കണ്ണൂർ വി.സി: പേര് എത്തിയത് എങ്ങനെ, ഗവര്‍ണര്‍ക്ക് കത്ത് നല്‍കിത് മന്ത്രി ബിന്ദുവോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 12, 2021

കണ്ണൂർ വി.സി: പേര് എത്തിയത് എങ്ങനെ, ഗവര്‍ണര്‍ക്ക് കത്ത് നല്‍കിത് മന്ത്രി ബിന്ദുവോ?

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെതിരേ ഗവർണർ പ്രതികരിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കണ്ണൂർ സർവകലാശാലാ വി.സി. നിയമനമായിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സി.യായി നിയമിക്കണമെന്ന നിർദേശം ഉയർന്നത് എവിടെനിന്നാണെന്ന ചോദ്യം ഇതിനിടെ ഉയരുന്നു.രാജ്ഭവനോട് വിവരാവകാശനിയമപ്രകാരം ഇക്കാര്യം ചോദിച്ച സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് ലഭിച്ച മറുപടി ‘സർക്കാരിനോട് ചോദിക്കൂ’ എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയാകട്ടെ, സംസ്ഥാനസർക്കാർ ചാൻസലർക്ക് കത്ത് നൽകിയിട്ടില്ലെന്നാണ്. അപ്പോൾ, ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സി.യാക്കാൻ ആരാണ് ഗവർണർക്ക് കത്ത് നൽകിയെന്നതാണ് വിവാദമാകുന്നത്.കണ്ണൂർ വി.സി.യുടെ കാലാവധി കഴിയുംമുമ്പ് പുതിയ വി.സി.യെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയമിച്ചിരുന്നു. എന്നാൽ, അപേക്ഷകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ കമ്മിറ്റിയെ പിരിച്ചുവിട്ട് നിലവിലെ വി.സി.ക്കുതന്നെ പുനർനിയമനം നൽകുകയായിരുന്നു. വി.സി. നിയമനത്തിന് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന യു.ജി.സി. മാർഗനിർദേശം നിലനിൽക്കെയാണ് 61 വയസ്സുകാരനായ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനുള്ള കത്ത്‌ നൽകിയത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണെന്ന് ആരോപണമുണ്ട്. മന്ത്രി ബിന്ദുവിന്റെ ലെറ്റർ ഹെഡിൽത്തന്നെയാണ് ഗവർണർക്ക് കത്ത് നൽകിയതെന്നാണ് വിവരം. നാലുവർഷമായി വി.സി.യായിരുന്ന ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അടുത്ത നാലുവർഷത്തേക്ക് അദ്ദേഹത്തെത്തന്നെ വി.സി.യായി നിയമിച്ചാൽ സർവകലാശാലയ്ക്ക് അത് മെച്ചമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 61 വയസ്സുകാരനെ നിയമിക്കുന്നതിലെ നിയമപ്രശ്നം മറികടക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശംകൂടി ഉൾപ്പെടുത്തിയാണ് മന്ത്രി കത്ത് നൽകിയതെന്നാണ് വിവരം.ഒക്ടോബർ 27-ലെ വിജ്ഞാപനപ്രകാരമാണ് കണ്ണൂർ വി.സി.യെ കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചത്. സെനറ്റ് നോമിനിയായി ഡോ. ബി. ഇക്ബാൽ, യു.ജി.സി. നോമിനിയായി ഡോ. തിമ്മ ഗൗഡ, ചാൻസലറുടെ നോമിനിയായി ഡോ. വി.കെ. രവീന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3IMDvsQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages