രാത്രികാല ബസ്‌നിരക്ക് വർധന പരിഗണനയിൽ, വിദ്യാർഥി കൺസെഷന് മാനദണ്ഡം- മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 14, 2021

രാത്രികാല ബസ്‌നിരക്ക് വർധന പരിഗണനയിൽ, വിദ്യാർഥി കൺസെഷന് മാനദണ്ഡം- മന്ത്രി

തിരുവനന്തപുരം: രാത്രികാല ബസ്ചാർജ് വർധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്ക് വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ജസ്റ്റിസ് എ. രാമചന്ദ്രൻ കമ്മിറ്റിയുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രാത്രിയും പകലും ഒരേ നിരക്കാണ്. രാത്രിയിൽ യാത്രക്കാർ കുറവായതിനാൽ നഷ്ടമാണെന്നാണ് ബസ്സുടമകളുടെ പരാതി. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കും.വിദ്യാർഥി കൺസെഷന് മാനദണ്ഡം നിശ്ചയിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യം നിജപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കമ്മിഷനുമായുള്ള ചർച്ചയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. സാമ്പത്തിക അവസ്ഥ പരിഗണിച്ച് വ്യത്യസ്തനിരക്ക് ഈടാക്കണമെന്ന് അഭിപ്രായമുണ്ട്. ബസ്സുടമകളുമായും വിദ്യാർഥി സംഘടനകളുമായും ഇക്കാര്യം ചർച്ചചെയ്യും. ആംബുലൻസ് നിരക്ക് ഏകീകരിക്കാൻ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3q4aPmW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages