പെണ്‍കുട്ടിയെ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി ​കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 18, 2021

പെണ്‍കുട്ടിയെ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി ​കസ്റ്റഡിയില്‍

നെയ്യാറ്റിൻകര: ഒൻപതാം ക്ലാസുകാരിയെ സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷൻ അധ്യാപകൻ പിടിയിലായി. ഇരുമ്പിൽ, തവരവിള സ്വദേശി റോബർട്ടി(52)നെയാണ് നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബർട്ട് ഇരുമ്പിലിനു സമീപം നടത്തുന്ന സ്പെഷ്യൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന ഒൻപതാം ക്ലാസുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. നെയ്യാറ്റിൻകര നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ സ്പെഷ്യൽ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവർ നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയെ ത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3yEqOMd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages