പോലീസിനെ കണ്ട് എട്ടാം നിലയിൽനിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്; സ്ത്രീ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 31, 2021

പോലീസിനെ കണ്ട് എട്ടാം നിലയിൽനിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്; സ്ത്രീ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ

കാക്കനാട്: ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസിനെ കണ്ട് ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുൽ (22) ആണ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് എടുത്തുചാടിയത്. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലാണ് സംഭവം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്. ഒരു യുവതി ഉൾപ്പടെ ഏഴുപേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. ഇതിനിടെയാണ് അതുൽ ഫ്ളാറ്റിന്റെ ബൽക്കണി വഴി എടുത്തുചാടിയത്. ഫ്ലാറ്റിന്റെ കാർഷെഡ്ഡിന് മുകളിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുൽ നിലത്തുവീണത്. വീഴ്ചയിൽ കൈക്ക് ഉൾപ്പെടെ പരിക്കേറ്റു. ഉടൻ പോലീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ളാറ്റിൽനിന്ന് എം.ഡി.എം.എ., ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. Content Highlights : Drug party at the flat inKakkanad, Ernakulam


from mathrubhumi.latestnews.rssfeed https://ift.tt/3qxgiTm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages