അന്ന് വിദ്യാർഥികളോട് വരുൺ സിങ് പറഞ്ഞു-''ശരാശരിക്കാരായിരിക്കുന്നത് മോശമല്ല'' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 15, 2021

അന്ന് വിദ്യാർഥികളോട് വരുൺ സിങ് പറഞ്ഞു-''ശരാശരിക്കാരായിരിക്കുന്നത് മോശമല്ല''

ന്യൂഡൽഹി: ‘ശരാശരിക്കാരായിരിക്കുന്നത് മോശമല്ല...’ അസാമാന്യമായ സംയമനവും വൈദഗ്ധ്യവും പ്രകടിപ്പിച്ചതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ചപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് തന്റെ പൂർവവിദ്യാലയത്തിലെ വിദ്യാർഥികൾക്കെഴുതിയ കത്തിലെ വാക്കുകളാണിവ. സ്കൂളിൽ ശരാശരിക്കാരനായിരുന്ന താൻ പിൽക്കാലജീവിതത്തിൽ താണ്ടിയ ശൗര്യചക്രവരെയുള്ള പടവുകൾ കുട്ടികൾക്കു പ്രചോദനമേകാനായി അദ്ദേഹം കത്തിൽ കുറിച്ചു. സംയുക്തസേനാ മേധാവി ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ ജീവനെടുത്ത കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ബാക്കിയുണ്ടായിരുന്നത് വരുൺ സിങ്ങായിരുന്നു. ബുധനാഴ്ച മരണം അദ്ദേഹത്തെയും കൊണ്ടുപോയി. ഇക്കൊല്ലം ഓഗസ്റ്റ് 15-ന് ശൗര്യചക്ര സ്വീകരിച്ച സിങ് സെപ്റ്റംബർ 18-നാണ് ഹരിയാണയിൽ താൻ പഠിച്ച ചണ്ഡിമന്ദിർ ആർമി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിന്റെ േപരിൽ കത്തയച്ചത്. ‘അഭിമാനത്തോടും എളിമയോടുംകൂടിയാണ് ഞാൻ നിങ്ങൾക്കെഴുതുന്നത്. 2020 ഒക്ടോബർ 20-ന് ഞാൻ കാണിച്ച ഒരു ധീരകൃത്യത്തിനുള്ള അംഗീകാരമായി ഓഗസ്റ്റ് 15-ന് രാഷ്ട്രപതി എനിക്ക് ശൗര്യചക്ര സമ്മാനിച്ചു. ഈ മഹത്തായ ബഹുമതിക്ക് സ്കൂളിലും നാഷണൽ ഡിഫൻസ് അക്കാദമിയിലും അതിനുശേഷം വ്യോമസേനയിലും എനിക്കൊപ്പമുണ്ടായിരുന്ന എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ അധ്യാപകരും സഹപാഠികളും ഇക്കാലമത്രയും എനിക്കു നൽകിയ പരിശീലനത്തിന്റെയും മാർഗനിർദേശത്തിന്റെയും ഫലമാണ് ആ ദിവസത്തെ എന്റെ പ്രവൃത്തിയിൽ പ്രതിഫലിച്ചതെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. 12-ാം ക്ലാസിൽ കഷ്ടിച്ച് ഫസ്റ്റ് ക്ലാസ് വാങ്ങിച്ച വളരെ ശരാശരിക്കാരനായ വിദ്യാർഥിയായിരുന്നു ഞാൻ. 12-ാം ക്ലാസിൽ എന്നെ ക്ലാസ് ലീഡറാക്കിയെങ്കിലും സ്പോർട്സിലും മറ്റ് പാഠ്യപ്രവർത്തനങ്ങളിലും ശരാശരിക്കാരനായിരുന്നു ഞാൻ. പക്ഷേ, എനിക്ക് വിമാനങ്ങളിലും വ്യോമയാനത്തിലും അഭിനിവേശമുണ്ടായിരുന്നു. ശരാശരിക്കാരായിരിക്കുന്നത് മോശമല്ല. സ്കൂളിൽ എല്ലാവർക്കും മികവുണ്ടാക്കാൻ കഴിയില്ല. എല്ലാവർക്കും 90 ശതമാനത്തിലേറെ മാർക്കുനേടാനും കഴിയില്ല. നിങ്ങൾക്ക് അതിനു കഴിയുന്നെങ്കിൽ അത് വളരെ മികച്ച നേട്ടമാണ്. അംഗീകരിക്കപ്പെടേണ്ട നേട്ടം.’ -അദ്ദേഹം പറയുന്നു.കഴിഞ്ഞകൊല്ലം സിങ് പറത്തിയ തേജസ് വിമാനത്തിന് ഗുരുതരമായ പിഴവുണ്ടായിട്ടും തെല്ലും പരിഭ്രാന്തനാകാതെ അസാമാന്യധീരതയോടെ അദ്ദേഹം അതു നിലത്തിറക്കി. ഈ സംഭവമാണ് അദ്ദേഹത്തെ ശൗര്യചക്രയ്ക്ക് അർഹനാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3DXORXC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages