ദുരൂഹതകൾ ബാക്കി, കുറ്റപത്രം ഒരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 31, 2021

ദുരൂഹതകൾ ബാക്കി, കുറ്റപത്രം ഒരുങ്ങുന്നു

കൊച്ചി: മോഡലുകളുടെ വാഹനാപകടം സംബന്ധിച്ച കേസിൽ വർഷാരംഭത്തിൽത്തന്നെ കുറ്റപത്രം കൊടുക്കാനാരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ് ക്രൈംബ്രാഞ്ച്. എന്നാൽ, കേസിൽ ആദ്യംമുതൽ ഉണ്ടായിരുന്ന ദുരൂഹതകൾ ഇപ്പോഴും നീങ്ങിയിട്ടില്ല. അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. ശക്തമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവിൽ പ്രതിചേർത്തിരിക്കുന്നത് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ, ഈ കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ, ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി ജെ. വയലാട്ട്, ഹോട്ടലിലെ ജീവനക്കാർ എന്നിവരെയാണ്. സൈജു തങ്കച്ചൻ മോഡലുകളുടെ മരണം കൂടാതെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് മറ്റു കേസുകളിലും കുടുങ്ങിക്കിടക്കുകയാണ്. മറ്റു പ്രതികൾക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു. സൈജുവിന്റെ ഫോണിൽനിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇയാൾക്ക് വിനയായത്. താൻ പങ്കെടുത്തിട്ടുള്ള പാർട്ടികളുടെയെല്ലാം ദൃശ്യങ്ങൾ ശേഖരിക്കുന്ന പതിവ് സൈജുവിനുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ 31-ന് നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയുടെ ദൃശ്യങ്ങൾ മാത്രം ഇയാൾ ചിത്രീകരിച്ചില്ല. ഇതിന് മുമ്പ് ഹോട്ടലിൽ നടന്ന പാർട്ടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് സംശയങ്ങൾക്ക് ആക്കംകൂട്ടുന്നത്. സൈജുവിന്റെ ലഹരിബന്ധം സംബന്ധിച്ച് അന്വേഷണം മുറുകിയപ്പോഴാണ് അപകടത്തിലേക്ക് വഴിവെച്ച കാര്യങ്ങളിൽ അന്വേഷണം നിലച്ചത്. വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഹാർഡ് ഡിസ്കിനായുള്ള അന്വേഷണം നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. ഹാർഡ് ഡിസ്കിന് മാത്രമാണ് യഥാർഥത്തിൽ ഹോട്ടലിനകത്ത് എന്താണ് സംഭവിച്ചതെന്ന് പുറത്തുകൊണ്ടുവരാനാകൂ. പാർട്ടിഹാളിലെയും മറ്റിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കാണ് മാറ്റിയിരിക്കുന്നത്. ഹാർഡ് ഡിസ്ക് പിടിച്ചെടുക്കുന്നതിൽ ആദ്യംമുതൽ പോലീസിന്റെ ഭാഗത്തുനിന്ന് നിസ്സംഗത ഉണ്ടായിരുന്നു. ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞുവെന്ന കഥയാണ് ഇപ്പോഴും പോലീസ് വിശ്വസിക്കുന്നത്. ചെറിയ മോഷണക്കേസിൽ പോലും സംഭവ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പിടിച്ചെടുക്കുന്ന പോലീസ്, ഇത്തരം ഒരു കേസിൽ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ വൈകിപ്പിച്ചതിന് പിന്നിലും ദൂരൂഹതയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3EHoHIL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages