ഫോര്‍മുല വണില്‍ സൂപ്പര്‍ ക്ലൈമാക്സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 11, 2021

ഫോര്‍മുല വണില്‍ സൂപ്പര്‍ ക്ലൈമാക്സ്

അബുദാബി: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 21 ഗ്രാൻപ്രീകൾ. ഇനി അവശേഷിക്കുന്നത് ഒരേയൊരു ഗ്രാന്റ്പ്രീ. തുല്യപോയന്റുമായി മെഴ്സിഡസിന്റെ ലൂയി ഹാമിൽട്ടും റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പനും. ഫോർമുല വൺ ലോകകിരീടം ആർക്കെന്ന ആകാംക്ഷയുമായി എല്ലാ കണ്ണുകളും ഇനി അബുദാബി ഗ്രാൻപ്രീയുടെ ഫിനിഷിങ് പോയന്റിലേക്ക്. ബ്രിട്ടീഷ് ഡ്രൈവർ ഹാമിൽട്ടനും ഡച്ച് ഡ്രൈവർ വെസ്തപ്പനും 369.5 പോയന്റ് വീതമാണുള്ളത്. ഇതോടെയാണ് ലോകകിരീടം നിർണയിക്കുന്നത് സീസണിലെ അവസാന ഗ്രാൻപ്രീയായ അബുദാബിയിലേക്ക് നീങ്ങിയത്. ഞായറാഴ്ചയാണ് മത്സരം. ഇത്തവണ ആര് കിരീടം നേടിയാലും അത് ചരിത്രമാണ്. ഹാമിൽട്ടണാണ് വിജയിക്കുന്നതെങ്കിൽ കരിയറിലെ എട്ടാം കിരീടമാകും. ഇതോടെ ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടമെന്ന റെക്കോഡ് സ്വന്തമാകും. നിലവിൽ മൈക്കൽ ഷുമാക്കർക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. വെസ്തപ്പനാണ് വിജയിക്കുന്നതെങ്കിൽ ഏഴ് സീസണുകൾക്കുശേഷം മെഴ്സിഡസിന്റെ കുത്തക അവസാനിക്കും. 2008-നുശേഷം ആദ്യമായിട്ടാണ് കിരീടപോരാട്ടം അവസാന ഗ്രാന്റ് പ്രീയിലേക്ക് നീളുന്നത്. സീസണിലെ ആദ്യ ഗ്രാൻപ്രീയായ ബഹ്റൈനിൽ ഹാമിൽട്ടനാണ് ജയിച്ചത്. ആദ്യ നാല് ഗ്രാന്റ് പ്രീകൾ കഴിഞ്ഞപ്പോൾ മൂന്നെണ്ണത്തിൽ ഹാമിൽട്ടനും ഒന്നിൽ വെസ്തപ്പനുമായിരുന്നു. Content Highlights: lewis hamilton and max verstappen head into the final formula one weekend level on points


from mathrubhumi.latestnews.rssfeed https://ift.tt/31PrPok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages