മെൽബൺ: ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായ സന്ദർശകർക്ക് വെറും 61 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർമാരായ ഹസീബ് ഹമീദ് 0(10), സാക് ക്രൗളി 12(25), ഡേവിഡ് മലാൻ 14(66) എന്നിവരാണ് പുറത്തായത്.ജോ റൂട്ട് 33 റൺസുമായി ക്രീസിലുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മടങ്ങിയെത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. 27ാം ഓവറിൽ ഡേവിഡ് മലാൻ പുറത്തായതോടെ ലഞ്ച് ബ്രേക്കിന് പിരിയുകയായിരുന്നു. ഇംഗ്ലണ്ട് മൂന്നും ഓസ്ട്രേലിയ രണ്ടും മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങിയത്. ഓപ്പണർ റോറി ബേൺസിന് പകരം സാക് ക്രൗളി, സ്റ്റുവർട്ട് ബ്രോഡിന് പകരം സ്പിന്നർ ജാക്ക് ലീച്ച്, ക്രിസ് വോക്സിന് പകരം മാർക് വുഡ് എന്നിവർ ടീമിലിടം നേടിയപ്പോൾ ജേ റിച്ചാർഡ്സണ് പകരം സ്കോട്ട് ബോലാൻഡ, മൈക്കൽ നീസർക്ക് പകരം നായകൻ കമ്മിൻസ് എന്നിവർ ഓസീസ് നിരയിലെത്തി. പരമ്പരയിൽ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്. Content Highlights: australia vs england
from mathrubhumi.latestnews.rssfeed https://ift.tt/3Euakrp
via IFTTT
Post Top Ad
Responsive Ads Here
Saturday, December 25, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആഷസ്: ബോക്‌സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം
ആഷസ്: ബോക്‌സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment