തിരുവനന്തപുരം: ഒരാളുടെ പേരുമാത്രം സമർപ്പിച്ച സംസ്കൃത സർവകലാശാലാ വി.സി. നിയമനത്തിന് അപേക്ഷിച്ചത് ഏഴുപേർ. അപേക്ഷകരിൽനിന്ന് തിരഞ്ഞടുത്തവരുടെ പാനൽ സമർപ്പിക്കുന്നതിനു പകരം ഒരാളുടെ പേരുമാത്രം നിർദേശിച്ചതാണ് ഗവർണർ ഫയൽ മടക്കാനിടയാക്കിയത്. എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരാളോട് ഒരു പേരുമാത്രം സമർപ്പിച്ചാൽ മതിയെന്ന് ഗവർണർ നിർദേശിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാലടി സംസ്കൃത സർവകലാശാലയ്ക്ക് വി.സി.യെ കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചത് സെപ്റ്റംബർ ഒൻപതിനായിരുന്നു. സർവകലാശാലാ നിയമപ്രകാരം രണ്ടുമാസമാണ് കമ്മിറ്റിയുടെ കാലാവധി. ഈ കാലാവധിക്കുള്ളിൽ, വി.സി. നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പേരുകൾ ഉൾക്കൊള്ളിച്ച് പാനൽ ഗവർണർക്ക് സമർപ്പിക്കണം. എന്നാൽ, വി.സി. നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞാണ് സർക്കാർ ഒരാളുടെ പേരുമാത്രം ഉൾക്കൊള്ളിച്ച് ശുപാർശ നൽകിയത്. ഈ ഫയലാണ് ഗവർണർ തിരിച്ചയച്ചത്. ഈ സാഹചര്യത്തിൽ വീണ്ടും പാനൽ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന സൂചനയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നടത്തിയത്. നിർണയസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ വി.സി. നിയമനം നടത്താവൂ എന്നാണ് യു.ജി.സി. വ്യവസ്ഥ. സമിതിയുടെ കാലാവധി അവസാനിച്ചാൽ ഗവർണർ വീണ്ടും വി.സി. നിർണയസമിതി രൂപവത്കരിക്കണം. കാലടി: മുഖ്യമന്ത്രിയുടെ വാദം ഗവർണർ തള്ളി ന്യൂഡൽഹി:കാലടി സർവകലാശാല വൈസ് ചാൻസലറുടെ നിയമനത്തിന് ഒറ്റപ്പേരാണുണ്ടായിരുന്നതെന്നും അതിന് ചാൻസലർക്ക് സമ്മതമായിരുന്നെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഗവർണർ തള്ളി. ഒരു പേരിൽ സമ്മതമുണ്ടായിരുന്നെങ്കിൽ താൻ എന്തിന് ആ നിയമനഫയൽ തിരിച്ചയയ്ക്കണം. തസ്തികയിലേക്ക് മൂന്നാളുടെ പേരുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. വീണ്ടും ഈ തസ്തികയ്ക്കായി അപേക്ഷ ക്ഷണിക്കണമെന്നും നിർദേശിച്ചു. ഒറ്റപ്പേര് മാത്രമാണ് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞു. ഇത് മുഖ്യമന്ത്രി ഈ വിഷയം തുടർച്ചയായി വീക്ഷിച്ചിരുന്നതുകൊണ്ടല്ലേ. സർവകലാശാലകളിൽ സ്വാധീനമുള്ളവരുടെ ഭാര്യമാരും ബന്ധുക്കളും നിയമനങ്ങൾ നേടുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നു. പത്രങ്ങൾവഴിയാണ് ഇക്കാര്യങ്ങൾ അറിയുന്നത്. ഇത് അംഗീകരിക്കാനാകില്ല. സർവകലാശാലകളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുത്ത സർക്കാരുകൾക്കാണ്. സർവകലാശാലകളെ അനാഥമാക്കാനാണെങ്കിൽ അത് സർക്കാർ തീരുമാനിക്കട്ടെ -ഗവർണർ പറഞ്ഞു. content highlights:seven applied for the post of sanskrit university vc post
from mathrubhumi.latestnews.rssfeed https://ift.tt/31TmEUo
via IFTTT
Post Top Ad
Responsive Ads Here
Sunday, December 12, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സംസ്കൃത സർവകലാശാലാ വി.സി; അപേക്ഷിച്ചത് ഏഴുപേർ, ഒറ്റപ്പേരുള്ള ഫയല്‍ ഗവര്‍ണര്‍ മടക്കി
സംസ്കൃത സർവകലാശാലാ വി.സി; അപേക്ഷിച്ചത് ഏഴുപേർ, ഒറ്റപ്പേരുള്ള ഫയല്‍ ഗവര്‍ണര്‍ മടക്കി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment