തീവണ്ടിയുടെ മുകളിലെ ബെർത്തിൽനിന്നു വീണ് 72-കാരൻ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 14, 2021

തീവണ്ടിയുടെ മുകളിലെ ബെർത്തിൽനിന്നു വീണ് 72-കാരൻ മരിച്ചു

ചെന്നൈ: ഉറങ്ങിക്കിടക്കവേ തീവണ്ടിയുടെ മുകളിലെ ബെർത്തിൽനിന്ന് വീണ് എഴുപത്തിരണ്ടുകാരൻ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശിയിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽനിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സിലമ്പ് എക്സ്പ്രസിൽ രാത്രിയിൽ കാരൈക്കുടിയിൽനിന്നാണ് ഇദ്ദേഹം തീവണ്ടിയിൽ കയറിയത്. വണ്ടി പുലർച്ചെയോടെ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികർ ഇയാളെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയിൽനിന്ന് രക്തം വാർന്നനിലയിലുമായിരുന്നു. വണ്ടി താംബരം സ്റ്റേഷനിൽ എത്തിയ ഉടൻ ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബർത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാൽ, ഇയാൾ ബെർത്ത് മാറി മുകളിൽ കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3pWSN5N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages