യു.എ.ഇയില്‍ ചരിത്രം കുറിച്ച്‌ മരയ്ക്കാര്‍; 368 ഷോകളില്‍ നിന്നുള്ള വരുമാനം ഇത്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 2, 2021

യു.എ.ഇയില്‍ ചരിത്രം കുറിച്ച്‌ മരയ്ക്കാര്‍; 368 ഷോകളില്‍ നിന്നുള്ള വരുമാനം ഇത്ര

യുഎഇയിൽ വരുമാനത്തിൽ റെക്കോഡിട്ട് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. യു.എ.ഇയിൽ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. 368 ഷോകളിൽ നിന്ന് 2.98 കോടിരൂപയോളം വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു. റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, സുഹാസിനി, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഫാസിൽ, പ്രഭു, ഇന്നസെന്റ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. #Mohanlals #Marakkar creates HISTORY in UAE. The films premiere has grossed ₹2.98 cr from 368 shows & 35,879 admits. Best opening ever for a Malayalam film. — Manobala Vijayabalan (@ManobalaV) December 2, 2021 മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. Content Highlights:Marakkar: Arabikadalinte Simham Film sets record in UAE, Priyadarshan Mohanlal Movie


from mathrubhumi.latestnews.rssfeed https://ift.tt/3xNeGrX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages