സാൻഫ്രാൻസിസ്കോ: റഷ്യയിലും ചൈനയിലുമുൾപ്പെടെ സർക്കാർ അനുകൂല പ്രചാരണങ്ങൾ നടത്തുന്ന 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ഷിൻഷിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിങ്ങൾക്കുനേരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശിക്കൊണ്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവകാശവാദങ്ങളടങ്ങുന്ന അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നതായി ട്വിറ്റർ പ്രസ്താവനയിലൂടെ പറഞ്ഞു.ഇത്തരത്തിൽ 2048 അക്കൗണ്ടുകൾക്കാണ് ട്വിറ്റർ താഴിട്ടത്. ഇതിനുപുറമേ ഷിൻഷിയാങ് പ്രാദേശിക സർക്കാരുമായി ബന്ധമുള്ള ഷാൻഗ്യു കൾച്ചർ എന്ന സ്ഥാപനത്തിന്റെ 112 അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി അറിയിച്ചു. പുതിൻ സർക്കാർ അനുകൂല പ്രചാരണങ്ങൾ നടത്തുന്ന ‘ട്രോൾ ഫാം’എന്ന് വിളിപ്പേരുള്ള റഷ്യൻ ഇന്റർനെറ്റ് കമ്പനിയുമായി ബന്ധപ്പെട്ട 16 അക്കൗണ്ടുകളും പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ലിബിയ, വെനസ്വേല, മെക്സികോ, ടാൻസാനിയ എന്നിവിടങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായ അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ചൈനീസ് പ്രചാരണങ്ങൾ നടത്തുന്ന 500 അക്കൗണ്ടുകൾ പൂട്ടിയതായി ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ട്വിറ്റർ തങ്ങൾ പൂട്ടിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടയത്. കോവിഡിന്റെ ഉറവിടം കണ്ടുപിടിക്കുന്നതിനായി അമേരിക്ക ഇടപെടലുകൾ നടത്തുന്നതായി സ്വിസ് ഗവേഷകൻ വിൽസൺ എഡ്വേർഡ്‌സ് വെളിപ്പെടുത്തിയത് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് ഫെയ്‌സ്ബുക്ക് കാര്യമായും പൂട്ടിയത്. ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും ചൈനയിൽ വിലക്കാണെങ്കിലും തങ്ങൾക്കാവശ്യമുള്ള പ്രചാരണങ്ങൾക്കായി രണ്ട് സാമൂഹികമാധ്യമങ്ങളും ചൈന ഉപയോഗിച്ചുവരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3Djs08n
via IFTTT
Post Top Ad
Responsive Ads Here
Thursday, December 2, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആറുരാജ്യങ്ങളിലായി 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ
ആറുരാജ്യങ്ങളിലായി 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment