27 വര്‍ഷത്തിന് ശേഷം ആ അംബാസഡര്‍ തിരിച്ചെത്തി; നാടകത്തറവാട്ടില്‍നിന്ന് മുണ്ടശ്ശേരി ഭവനത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 6, 2021

27 വര്‍ഷത്തിന് ശേഷം ആ അംബാസഡര്‍ തിരിച്ചെത്തി; നാടകത്തറവാട്ടില്‍നിന്ന് മുണ്ടശ്ശേരി ഭവനത്തിലേക്ക്

കെ.എൽ.ആർ. 9272 നമ്പറിലുള്ള 1970 മോഡൽ കറുത്ത അംബാസഡർ കാർ 27 വർഷത്തിനുേശഷം ആദ്യ ഉടമയുടെ വീട്ടിലേക്ക് തിരിച്ചെത്തിയ കഥയാണിത്. ആദ്യ ഉടമ നിരൂപകനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി. രണ്ടാമത്തെ ഉടമ പ്രമുഖ നാടകകൃത്ത് സി.എൽ. ജോസ്. നഗരത്തിലെ കിഴക്കേക്കോട്ടയിൽ രണ്ട് വീടുകളും തമ്മിൽ 50 മീറ്റർ മാത്രം അകലം. മന്ത്രിപദം ഒഴിഞ്ഞശേഷം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വാങ്ങിയ അംബാസഡർ കാർ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ കത്രീന അയൽവാസിയായ സി.എൽ. ജോസിന് വിറ്റിരുന്നു. ഏറെ വർഷങ്ങൾക്കുശേഷം മുണ്ടശ്ശേരിയുടെ ഇളയമകൻ ജോസ് മുണ്ടശ്ശേരി തിരികെ വാങ്ങി മുണ്ടശ്ശേരിഭവനത്തിൽ സൂക്ഷിച്ചു. വർഷാവധിക്ക് അമേരിക്കയിൽനിന്നെത്തിയ ജോസ് മുണ്ടശ്ശേരിയും ഏറെക്കാലം കാറിന്റെ ഉടമയായിരുന്ന സി.എൽ. ജോസും കാറിനെ തൊട്ടും തലോടിയും അക്കഥ ഓർത്തെടുത്തു. മകൻ തോമസിന്റെ കാറിലായിരുന്നു മിക്കപ്പോഴും മുണ്ടശ്ശേരിയുടെ യാത്ര. തോമസിന് തിരക്കേറിയതോടെയാണ് മുണ്ടശ്ശേരി സ്വന്തമായി കാർ വാങ്ങിയത്. 14 വർഷം മുണ്ടശ്ശേരിയുടെ യാത്ര ഇതിലായിരുന്നു. മുണ്ടശ്ശേരിയുടെ മരണശേഷം കാറിന് ഉപയോഗമില്ലാതായി. ഈ മേഖലയിൽ മോഷണവും നടന്നിരുന്നു. ഇത് ഭയന്ന് കാർ വിൽക്കാനാഗ്രഹിക്കുന്ന കാര്യം മുണ്ടശ്ശേരിയുടെ ഭാര്യ അയൽവാസിയായ സി.എൽ. ജോസിനോട് പറഞ്ഞു. ജോസേട്ടനാണ് വാങ്ങുന്നതെങ്കിൽ വില കുറച്ച് നൽകാമെന്ന് മുണ്ടശ്ശേരിയുടെ മകനായ തോമസ് പറഞ്ഞു. അതുപ്രകാരം 34,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. ബാറ്ററി കേടായതിനാൽ വീണ്ടും 1000 കുറച്ചു. അമേരിക്കയിൽ ജോലിചെയ്തിരുന്ന ജോസ് മുണ്ടശ്ശേരിയാണ് മുണ്ടശ്ശേരിഭവനം നോക്കിനടത്തിയിരുന്നത്. ഒരിക്കൽ നാട്ടിലെത്തിയ ജോസ് അച്ഛന്റെ കാർ അയൽവാസിയായ സി.എൽ. ജോസിന്റെ വീട്ടിൽ കണ്ട് തിരികെ തരുമോയെന്ന് ചോദിച്ചു. 75,000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. അങ്ങനെ നാടകത്തറവാട്ടിൽനിന്ന് കാർ വീണ്ടും മുണ്ടശ്ശേരിഭവനത്തിലെത്തി. Content Highlights:Joseph Mundasserys Ambassador Car, 1970 Model Ambassador Car, Joseph Mundassery


from mathrubhumi.latestnews.rssfeed https://ift.tt/3y0vagg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages