17-കാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, 23-കാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 6, 2021

17-കാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, 23-കാരന്‍ അറസ്റ്റില്‍

തിരുവല്ലം: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോളിയൂർ കൈലിപ്പാറ കോളനി സ്വദേശി പ്രകാശിനെ (23) യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നവംബർ 12-നായിരുന്നു കോളിയൂർ സ്വദേശിയായ പെൺകുട്ടിയെ കഴക്കൂട്ടത്ത് നിന്ന് ഇയാൾ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് തമിഴ്നാട്ടിലെ തേനി, തിരുനെൽവേലി, നാഗർ കോവിൽ എന്നിവിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. നാഗർകോവിലിൽ നിന്ന് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് കടക്കവെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. തിരുവല്ലം ഇൻസ്പെക്ടർ സുരേഷ് വി.നായർ, എസ്.ഐ. മാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, സി.പി.ഒ. മാരായ ഷിജു, വിനയകുമാർ, രാജീവ്, രാജീവ് കുമാർ, രമ, പ്രീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3lFV3xb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages