കടങ്കഥ പോലെ കറുത്ത തൊപ്പിക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

കടങ്കഥ പോലെ കറുത്ത തൊപ്പിക്കാര്‍

ഇന്ത്യക്കും മുമ്പേ, 1930-ൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയതാണ് ന്യൂസീലൻഡ്. പക്ഷേ ആദ്യടെസ്റ്റ് വിജയത്തിനായി 26 വർഷം കാത്തിരുന്നു. 1973-ൽ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. ഇതുവരെ ഏകദിന ലോകകിരീടം നേടാനായിട്ടില്ല. ട്വന്റി 20 യിലും കിരീടമില്ല. എന്നിട്ടും അവർ തളർന്നില്ല. കാത്തിരിപ്പിന്റെ അവസാനം, അടിവെച്ചടിവെച്ച് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നടുക്കുകയാണ് ബ്ലാക് ക്യാപ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ന്യൂസീലൻഡ് ക്രിക്കറ്റ് ടീം. ബുധനാഴ്ച ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വകഞ്ഞുമാറ്റി ഫൈനലിലേക്ക് കുതിക്കുമ്പോൾ സമീപകാലത്ത് ലോകക്രിക്കറ്റിൽ ഉണ്ടാക്കിയ ആധിപത്യത്തിന് അടിവരയിടുകയാണ് കറുത്ത തൊപ്പിക്കാരും അവരുടെ കപ്പിത്താനായ കെയ്ൻ വില്യംസണും. പതിറ്റാണ്ടുകളോളം ലോകക്രിക്കറ്റിൽ ശരാശരിക്കാരുടെ പട്ടികയിലായിരുന്നു ന്യൂസീലൻഡ്. എല്ലാ ടൂർണമെന്റുകളിലും അവരുടെ സാന്നിധ്യമുണ്ടാകും. പ്രമുഖർക്കെല്ലാം ഭീഷണിയുയർത്തും. പക്ഷേ, കിരീടത്തിന്റെ നാലടി അകലെ കാലിടറും. ആ പരിമിതികളെ കെയ്ൻ വില്യംസന്റെ നേതൃത്വത്തിൽ ന്യൂസീലൻഡ് മറികടന്നിരിക്കുന്നു. ഏഴുവർഷത്തിനിടെ അവർ ലോകക്രിക്കറ്റിൽ ഉണ്ടാക്കിയ നേട്ടങ്ങൾ നോക്കൂ. 2015, 2019 ഏകദിന ലോകകപ്പുകളിൽ റണ്ണറപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം (90 വർഷത്തിലേറെയായി അന്താരാഷ്ട്രക്രിക്കറ്റിൽ കളിക്കുന്ന ന്യൂസീലൻഡിന് കിട്ടിയ ആദ്യ മേജർ കിരീടമാണിത്). ഈവർഷം ജനുവരിയിൽ, ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോൾ ഏകദിനത്തിലും ടെസ്റ്റിലും ഒന്നാം റാങ്കിൽ. ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം എന്നാണ് ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗ് ബുധനാഴ്ചത്തെ സെമിയെ വിശേഷിപ്പിച്ചത്. ഏകദിന ലോകകപ്പ് ഫൈനലിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ പേരിൽ തങ്ങളെ മറികടന്ന് കിരീടം നേടിയ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ മനസ്സുറപ്പോടെ എത്തിയ ന്യൂസീലൻഡിനു മുന്നിൽ ഇംഗ്ലണ്ടിന്റെ കണക്കുകൾ തെറ്റി. 16-ാം ഓവർ വരെ പിന്നിലായിരുന്നു കിവീസ്. 24 പന്തിൽ 57 റൺസ് വേണ്ടിയിരിക്കേ, 17 പന്തിൽ 40 റൺസെടുത്ത ഡാരിൽ മിച്ചെൽ-ജെയിംസ് നീഷാം സഖ്യത്തിന്റെ ആത്മവിശ്വാസം ഇംഗ്ലണ്ടിന്റെ ആയുധങ്ങളെ അപ്രസക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 29 മത്സരങ്ങൾ മാത്രം കളിച്ച ഡാരിൽ മിച്ചെൽ ഓപ്പണറായെത്തി 47 പന്തിൽ 72 റൺസുമായി ടീമിനെ ജയിപ്പിച്ചശേഷമാണ് മടങ്ങിയത്. നിയോഗം പോലെ, ഇംഗ്ലണ്ട് അടിച്ച ബൗണ്ടറികൾ 18, ന്യൂസീലൻഡ് അടിച്ചത് 19. സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർ ന്യൂസീലൻഡിന്റെ കളിയോട് ആദരം അറിയിച്ചു. പറക്കാൻ കഴിയാത്ത കിവി പക്ഷികളായല്ല, ഏത് എതിരാളിയെയും പറപ്പിക്കുന്ന കരുത്തരായാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ടീം ഇനി അറിയപ്പെടുക. Content Highlights: new zealand team the icc t20 world cup 2021 finalists


from mathrubhumi.latestnews.rssfeed https://ift.tt/30hvE4S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages