ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; രണ്ടാം ഗെയിമും സമനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 27, 2021

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; രണ്ടാം ഗെയിമും സമനിലയില്‍

ദുബായ്: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ഗെയിമും സമനിലയിൽ അവസാനിച്ചു. നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണും എതിരാളി യാൻ നെപ്പോമ്നിയാച്ചിക്കും ഓരോ പോയന്റ് വീതമായി. കാറ്റലൻ പ്രാരംഭ മുറ അവലംബിച്ച കാൾസണെതിരെ രണ്ടാം ഗെയിമിലും പോൺബലി സ്വീകരിച്ചു കൊണ്ടാണ് നെപ്പോമ്നിയാച്ചി കളി തുടർന്നത്. പക്ഷേ, എല്ലാ കരുക്കളും പടക്കളത്തിൽ സന്നിഹിതരായതിനാൽ ഉദ്വേഗജനകമായൊരു മിഡിൽ ഗെയിം പോരാട്ടം നടന്നു. ദുബായ് എക്സ്പോയിലെ എക്സിബിഷൻ ഹാൾ വേദിയാകുന്ന പോരാട്ടത്തിൽ 58 നീക്കത്തിന് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. Content Highlights: fide world chess championship magnus carlsen vs ian nepomniachtchi game 2 ends in draw


from mathrubhumi.latestnews.rssfeed https://ift.tt/3p3TGcp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages