കണ്ണൂർ: എൽ.ഡി.എഫ്. സർക്കാർ അഭിമാന വികസനപദ്ധതിയായി അവതരിപ്പിക്കുന്ന കെ-റെയിലിനെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ബംഗാളിൽ മമതാ ബാനർജിയുടെ ‘നന്ദിഗ്രാം’ സമരത്തിന് സമാനമായി വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ വികാരത്തിനൊപ്പം നിന്നുകൊണ്ടുള്ള സമരമാണ് കോൺഗ്രസ് നടത്തുക. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെയും ഒപ്പം കൂട്ടും.സമരത്തിന്റെ തുടക്കമെന്നനിലയിൽ വ്യാഴാഴ്ച കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയുടെപേരിൽ കുടിയിറക്കപ്പെടുന്നവരുടെ യോഗം വിളിച്ച് അവരിൽനിന്ന് പരാതി സ്വീകരിച്ചു. ഇതുസംബന്ധിച്ച് നടന്ന യോഗത്തിൽ കെ-റെയിൽ, ജലപാത എന്നിവയ്ക്കെതിരേയാണ് അദ്ദേഹം സംസാരിച്ചത്. ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ച് ജനങ്ങളുടെ അഭിപ്രായം പാർലമെന്റിൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കെ-റെയിൽ എന്തിനുവേണ്ടിയാണെന്ന് സുധാകരൻ ചോദിച്ചു. ‘ആയിരക്കണക്കിന് കുടുംബങ്ങൾ ഇതിനായി കുടിയൊഴിപ്പിക്കപ്പെടും. 529 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി യാഥാർഥ്യമാകുമ്പോൾ രണ്ടുമണിക്കൂർ കൊണ്ട് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തെത്താമെന്നാണ് പറയുന്നത്. 1.25 ലക്ഷം കോടിരൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നത്.പ്രളയദുരിതത്തിൽപ്പെട്ട ആയിരങ്ങൾക്ക് കൊടുക്കാൻ പണമില്ല. അവർക്ക് സഹായമില്ല. അപ്പോഴാണ് ഈ വികസനധൂർത്ത്. വികസനത്തിന് ഒരിക്കലും കോൺഗ്രസ് എതിരല്ല. എല്ലാ വികസനത്തെയും സ്വീകരിച്ചിട്ടേയുള്ളൂ. പക്ഷേ, കെ-റെയിൽ ഇപ്പോൾ ആവശ്യമില്ല. മംഗളൂരു ഉൾപ്പടെ അഞ്ച് വിമാനത്താവളങ്ങൾ ഈ മേഖലയിലുണ്ട്. തിരക്കുള്ളവർക്ക് കെ-റെയിൽ ടിക്കറ്റ് നിരക്കിൽ വിമാനത്തിൽ യാത്രചെയ്യാം. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കും. ജലപാതയടെ കാര്യവും അങ്ങനെതന്നെ. കണ്ണൂരിൽ പലസ്ഥലത്തും ഒരേ വീട്ടുകാർ മൂന്നുതവണ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ട് പദ്ധതികളും ജനവികാരത്തിനെതിരാണ്. ഇതുകൊണ്ട് എന്താണ് നേട്ടമെന്നും ആർക്കാണ് പ്രയോജനമെന്നും സർക്കാർ വ്യക്തമാക്കണം. ബംഗാളിലെ നന്ദിഗ്രാം മോഡൽ സമരം കെ-റെയിലിന്റെ കാര്യത്തിൽ ഉണ്ടാകും’ -അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പുതുതായി രൂപം കൊടുത്ത കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി(സി.യു.സി.)യുടെ പ്രവർത്തനം താഴേത്തട്ടിൽ സജീവമായിക്കഴിഞ്ഞു. കുടുംബങ്ങളുടെ കൂട്ടായ്മയാണിത്. വികസനം കാരണം കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ സി.യു.സി.യിൽ ഉയരും. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സർക്കാരിനെതിരേ പൊരുതാനാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ നിർദേശം. ഇന്ധനവിലക്കയറ്റത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ നികുതിയിളവ് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ചക്രസ്തംഭനസമരം വിജയമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3HiZpDh
via IFTTT
Post Top Ad
Responsive Ads Here
Friday, November 12, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കെ-റെയിൽ ‘നന്ദിഗ്രാം’ മോഡൽ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്
കെ-റെയിൽ ‘നന്ദിഗ്രാം’ മോഡൽ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment