ദത്ത് വിവാദം: അനുപമ ശിശുക്ഷേമസമിതിക്കു മുന്നിലെ സമരം അവസാനിപ്പിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 25, 2021

ദത്ത് വിവാദം: അനുപമ ശിശുക്ഷേമസമിതിക്കു മുന്നിലെ സമരം അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതിക്കു മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചേക്കും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ സുനന്ദ എന്നിവർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരപ്രഖ്യാപന കൺവെൻഷൻ വിളിക്കാനും വ്യാഴാഴ്ച രാത്രി ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ തീരുമാനമായി. അനുപമയെ മുൻനിർത്തിയുള്ള സമരത്തിനു പകരം ഷിജുഖാനെയും സുനന്ദയെയും പുറത്താക്കുന്നതിന് നിയമപരമായ മാർഗങ്ങൾ തേടും. ഇതിനായി ദേശീയതലത്തിലുള്ള വിദഗ്ദ്ധരായ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറിയ പിതാവ് ജയചന്ദ്രനെതിരേയും നടപടി ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.


from mathrubhumi.latestnews.rssfeed https://ift.tt/3cMTnwX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages