ചെന്നൈ: കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. രണ്ട് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ചവൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു പാളം തെറ്റിയത്. എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ഇപ്പോൾ ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3F75RLV
via IFTTT
Post Top Ad
Responsive Ads Here
Thursday, November 11, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ
കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment