നദീജല പ്രശ്‌നം: അയൽ സംസ്ഥാനങ്ങളുമായി സൗഹാർദത്തോടെ നീങ്ങുമെന്ന് സ്റ്റാലിൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 15, 2021

നദീജല പ്രശ്‌നം: അയൽ സംസ്ഥാനങ്ങളുമായി സൗഹാർദത്തോടെ നീങ്ങുമെന്ന് സ്റ്റാലിൻ

ചെന്നൈ: അന്തസ്സംസ്ഥാന നദീജല പ്രശ്നങ്ങൾ എല്ലാവർക്കും പ്രയോജനപ്രദമായ രീതിയിൽ പരിഹരിക്കാൻ തമിഴ്നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഞായറാഴ്ച തിരുപ്പതിയിൽ നടന്ന ദക്ഷിണ സോണൽ സമിതിയുടെ 29-ാം യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി സ്റ്റാലിന്റെ പ്രസംഗം വായിക്കുകയായിരുന്നു. മഴക്കെടുതിയുടെ ഭാഗമായുള്ള ദുരിതാശ്വാസ പ്രവർത്തനത്തിന്റെ തിരക്കിലായതിനാൽ സ്റ്റാലിന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ‘നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങൾ യുക്തിസഹമായി വിനിയോഗിക്കണം. ഇക്കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഐക്യമുണ്ടാകണം. അനാവശ്യ തർക്കങ്ങളും സംഘർഷങ്ങളും പുരോഗതി തടസ്സപ്പെടുത്തും. ശത്രുതയ്ക്കും ഇടയാക്കും. ജലക്ഷാമമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കുറഞ്ഞ ഭൂഗർഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് കർഷക സമൂഹമാണ്. പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കർഷകർ ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷണംകൂടി അനിവാര്യമാണ്. അതുകൊണ്ടുതന്നെ അന്തസ്സംസ്ഥാന നദികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിർണായകമാണ്. അയൽ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ സഹകരിക്കാനും പ്രശ്നങ്ങൾ ക്രിയാത്മകമായും സൗഹാർദപരമായും പരിഹരിക്കാനും തമിഴ്‌നാട് എപ്പോഴും തയ്യാറാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3qB9kym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages