ലോകം വീണ്ടും കോവിഡിന്‍റെ പിടിയിലേക്ക്? യു.എസിൽ പ്രതിദിന രോഗികൾ വീണ്ടും ഒരുലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

ലോകം വീണ്ടും കോവിഡിന്‍റെ പിടിയിലേക്ക്? യു.എസിൽ പ്രതിദിന രോഗികൾ വീണ്ടും ഒരുലക്ഷം

വാഷിങ്ടൺ/ബ്രസീലിയ: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 5,97,138 പേർക്കാണ് ബുധനാഴ്ച ലോകത്ത് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബർ പത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. പ്രതിദിന മരണവും ഉയരുന്നുണ്ട്. 8440 പേരാണ് ബുധനാഴ്ച രോഗബാധിതരായി മരിച്ചത്.ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം യു.എസിൽ പ്രതിദിന രോഗികളുടെ എണ്ണം ബുധനാഴ്ച ഒരുലക്ഷം കടന്നു. ലോകത്ത് ഇതുവരെ 25.59 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 51.42 ലക്ഷം പേരാണ് രോഗബാധിതരായി മരിച്ചത്. യൂറോപ്പിൽ രോഗബാധിതരുടെ എണ്ണം ആശങ്കയുണർത്തുന്ന രീതിയിൽ വർധിക്കുന്നുണ്ട്. റഷ്യ, ജർമനി, നെതർലൻഡ്സ്, ഓസ്ട്രിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. ഇതുവരെ 759 കോടി ഡോസ് കോവിഡ് വാക്സിനാണ് ലോകവ്യാപകമായി വിതരണം ചെയ്തത്. ലോകജനസംഖ്യയുടെ 52.4 ശതമാനത്തിന് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു. 2.9 കോടി ഡോസ് വാക്സിനാണ് പ്രതിദിനം നൽകുന്നത്. ദരിദ്രരാജ്യങ്ങളിൽ 4.7 ശതമാനം പേർക്കു മാത്രമാണ് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3nrUWXc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages