ആനയെ കെട്ടുന്നതു സംബന്ധിച്ച തര്‍ക്കം; അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 11, 2021

ആനയെ കെട്ടുന്നതു സംബന്ധിച്ച തര്‍ക്കം; അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കൊട്ടിയം: അയൽവാസിയായ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിമുറിച്ചശേഷം ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തൻവീട്ടിൽ കുട്ടാപ്പി എന്ന അഭിലാഷി (40)നെയാണ് അറസ്റ്റ് ചെയ്തത്. വെൺമണിച്ചിറ ജയചന്ദ്രവിലാസത്തിൽ ജയചന്ദ്രനെയാണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. 2020 ഡിസംബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ആനയെ കെട്ടുന്നതുസംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന് ലഭിച്ച വിവരത്തെത്തുടർന്നാണ് അറസ്റ്റ്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, കൊട്ടിയം എസ്.എച്ച്.ഒ. ജിംസ്റ്റൽ, എസ്.ഐ.മാരായ സുജിത്ത് ജി.നായർ, ഷിഹാസ്, എ.എസ്.ഐ. സുനിൽകുമാർ, എസ്.സി.പി.ഒ. ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3DbOlp4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages