ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു; നാട്ടുകാരും ബസ് ജീവനക്കാരും രക്ഷകരായി | വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 3, 2021

ജീപ്പ് മഴവെള്ളപ്പാച്ചിലില്‍പെട്ടു; നാട്ടുകാരും ബസ് ജീവനക്കാരും രക്ഷകരായി | വീഡിയോ

തെന്മല: റോസ്മലയിൽ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലിൽപെട്ടു. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളായ രാജ്കുമാർ, രഞ്ജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇരുവർക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ദൃക്സാക്ഷിയായ ബസ് ഡ്രൈവർ റസീക്ക് പറഞ്ഞത് - കഴിഞ്ഞദിവസം വൈകിട്ട് റോസ്മലയിലേക്കുള്ള സർവീസ് നടത്തി തിരിച്ച് ആര്യങ്കാവിലേക്ക് വരികയായിരുന്നു. പെട്ടെന്നാണ് റോസ്മല വലിയചപ്പാത്തിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ അപകടാവസ്ഥ മനസ്സിലാക്കി ബസ്സ് നിർത്തിയിട്ടു. രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഒഴുക്ക് കുറഞ്ഞില്ല. റോസ്മലയിൽ നിന്നെത്തിയ നിരവധി ഇരുചക്രയാത്രക്കാരായ സഞ്ചാരികളും കുടുങ്ങി. ഇതിലൊരാളുടെ സഹായത്തോടെ ചപ്പാത്തിലെ ആഴം പരിശോധിച്ചു. അപകടാവസ്ഥയില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ബസ് ചപ്പാത്ത് കടത്തുകയായിരുന്നു. ചപ്പാത്ത് കടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുചക്രവാഹനങ്ങളിലെ യുവാക്കളും ബൈക്കുകൾ കാട്ടിനുള്ളിൽ ഒളിപ്പിച്ചതിനുശേഷം ബസ്സിൽകയറിയിരുന്നു. അതേസമയം അപകടാവസ്ഥ മനസ്സിലാക്കാതെ പിന്നിലെത്തിയ ജീപ്പ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. ഈ ജീപ്പിലാണ് രാജ്കുമാറും, രഞ്ജുവും ഉണ്ടായിരുന്നത്. കുറച്ചുദൂരം ഒഴുകിയ ജീപ്പ് ഒരു പാറയിലും മരത്തടിയിൽ ഇടിച്ചുനിൽക്കുകയിരുന്നു. ഇതോടെ റോസ്മലയിൽനിന്നുള്ള സക്കറിയ, രാജേഷ് ഉൾപ്പടെയുള്ള പതിനഞ്ചോളം പേരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.വലിയ വടം എറിഞ്ഞുകൊടുത്തു യാത്രക്കാരെ വലിച്ചുകയറ്റുകയായിരുന്നു. കനത്തമഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ജീപ്പ് ഒഴുകി പോകാതിരിക്കാൻ കെട്ടിയിട്ടു. ഇവരെ ഇതേ ബസിൽതന്നെ ആര്യങ്കാവ് ഡിപ്പോയിൽ എത്തിക്കുകയും സമീപത്തെ സെന്റ് മേരിസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. content highlights:Heavy rain, Jeep flowed away at Rosemala


from mathrubhumi.latestnews.rssfeed https://ift.tt/3EyYE78
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages