ന്യൂഡൽഹി: പതിന്നാലു സംസ്ഥാനങ്ങളിൽനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി. കോൺഗ്രസിന് അപ്രതീക്ഷിതനേട്ടം. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിജയയാത്ര തുടരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിധിയെഴുത്ത്.മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ലോക്‌സഭാ സീറ്റുകളിൽ ഓരോന്നുവീതം ബി.ജെ.പി.യും കോൺഗ്രസും ശിവസേനയും നേടി.കോൺഗ്രസ് 8, ബി.ജെ.പി. 7, തൃണമൂൽ കോൺഗ്രസ് 4, ജെ.ഡി.യു. 2, എൻ.പി.പി. 2, വൈ.എസ്.ആർ. കോൺഗ്രസ്, ഐ.എൻ.എൽ.ഡി., എം.എൻ.എഫ്., യു.ഡി.പി., എൻ.ഡി.പി.പി., ടി.ആർ.എസ്. എന്നിവയ്ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില.ലോക്‌സഭാ ജയങ്ങൾഅടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശിലെ മണ്ഡി മണ്ഡലം ബി.ജെ.പി.യിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങാണ് വിജയിച്ചത്.മധ്യപ്രദേശിലെ കാന്ദ്വാ മണ്ഡലം ബി.ജെ.പി. നിലനിർത്തി. ദാദ്രാ നഗർഹവേലിയിൽ ശിവസേനാ സ്ഥാനാർഥി ജയിച്ചു.നിയമസഭാ ജയങ്ങൾ* ഹിമാചൽപ്രദേശ്: ആർകി, ഫത്തേപുർ, ജബൽ-കോട്ഖായ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ജബൽ മണ്ഡലം ബി.ജെ.പി.യിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. ഇവിടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്കുപോയി.* കർണാടകം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ ഹാവേരിയിലെ ബി.ജെ.പി.യുടെ സിറ്റിങ് മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. ഹംഗലിലും കോൺഗ്രസ് ജയിച്ചു. സിന്ദ്ഗിയിൽ ജയം ബി.ജെ.പി.ക്കാണ്. * രാജസ്ഥാൻ: രണ്ടു നിയമസഭാ സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കി. * ഹരിയാണ: കർഷകസമരം രൂക്ഷമായ ഹരിയാണയിലെ എലനാബാദ് മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് ചൗട്ടാല ബി.ജെ.പി. സ്ഥാനാർഥി ഗോബിന്ദ് കണ്ഡയെ 6000 വോട്ടിനു തോൽപ്പിച്ചു. * പശ്ചിമബംഗാൾ: നാലു നിയമസഭാ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനു ജയം. മുഖ്യമന്ത്രി മമതാ ബാനർജിക്കുവേണ്ടി ഭവാനിപുർ മണ്ഡലം ഒഴിഞ്ഞുകൊടുത്ത സോബൻദേവ് ചാറ്റർജി ഖാർവാഡ മണ്ഡലത്തിൽ ജയിച്ചു.* ബിഹാർ: രണ്ടുസീറ്റുകളും ജെ.ഡി.യു. നേടി. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് മത്സരിച്ച ആർ.ജെ.ഡി.ക്ക് സീറ്റൊന്നും നേടാനായില്ല. * അസം: അഞ്ചു മണ്ഡലങ്ങളിലും എൻ.ഡി.എ. സഖ്യത്തിനു ജയം. ഇതിൽ മൂന്ന് സീറ്റ് ബി.ജെ.പി.ക്കും രണ്ടു സീറ്റ് സഖ്യകക്ഷിയായ യു.പി.പി. ലിബറലിനും. * മധ്യപ്രദേശ്: രണ്ടു സീറ്റിൽ ബി.ജെ.പിയും ഒന്നിൽ കോൺഗ്രസും ജയിച്ചു.* മഹാരാഷ്ട്ര: മത്സരംനടന്ന ഒരു സീറ്റിൽ കോൺഗ്രസിനു ജയം.* ആന്ധ്രാപ്രദേശ്: ബഡ്വേൽ മണ്ഡലത്തിൽ കോൺഗ്രസ്, ബി.ജെ.പി. സ്ഥാനാർഥികളെ തോൽപ്പിച്ച് യുവറാണ ശ്രമിക് റൈതു കോൺഗ്രസ് പാർട്ടി സ്ഥാനാർഥി ദാസരിസുധയ്ക്ക് ജയം. * മേഘാലയ: രണ്ടു സീറ്റ് നാഷണൽ പീപ്പിൾസ് പാർട്ടിക്ക്. ഒന്നിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്കു ജയം* മിസോറം: മത്സരം നടന്ന ഒരു സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടിനു ജയം.* തെലങ്കാന: ഹുസുറാബാദ് മണ്ഡലം ടി.ആർ.എസ്. സ്ഥാനാർഥിയെ തോൽപിച്ച് ബി.ജെ.പി. സ്വന്തമാക്കി. * നാഗാലാൻഡ്: ബി.ജെ.പി. സഖ്യകക്ഷി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് ജയം.
from mathrubhumi.latestnews.rssfeed https://ift.tt/2ZFVG1r
via
IFTTT
No comments:
Post a Comment