സുൽത്താൻബത്തേരി: സി.പി.എമ്മിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻ.പി. കുഞ്ഞുമോൾ. വയനാട് ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച് രൂപവത്കരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി 54-കാരിയായ കുഞ്ഞുമോളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. നാലുവർഷംമുന്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയിൽ ജി. രാജമ്മ ഉണ്ടായിരുന്നു. എന്നാൽ, സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോൾ. അമ്പലവയൽ അത്തിച്ചാൽ സ്വദേശിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാസെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഇത്തവണ ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒട്ടേറെ പ്രക്ഷോഭങ്ങൾക്കു നേതൃത്വംനൽകി ജയിൽവാസം അനുഭവിച്ചു. അമ്പലവയൽ സർവീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. മറ്റത്തിൽ പൈലിക്കുഞ്ഞാണ് ഭർത്താവ്. എസ്.എഫ്.ഐ. മുൻ ജില്ലാപ്രസിഡന്റ് സജോണും സൈവജയുമാണ് മക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/319HGhp
via IFTTT
Post Top Ad
Responsive Ads Here
Sunday, November 28, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
സി.പി.എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി കുഞ്ഞുമോള്‍
സി.പി.എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി കുഞ്ഞുമോള്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment