ലിങ്കോഡ് മത്സ്യം ലണ്ടൻ: ശാന്തസമുദ്രത്തിൽ കാണുന്ന ലിങ്കോഡ് മത്സ്യത്തിന് ദിവസവും പല്ലുകൊഴിയും. അതും ഏകദേശം 20 എണ്ണംവെച്ച്. അഞ്ചടി നീളവും 36 കിലോഗ്രാംവരെ തൂക്കവും വെക്കുന്ന ലിങ്കോഡുകൾക്ക് സൂചിമുനപോലെ കൂർത്ത അഞ്ഞൂറോളം പല്ലുകളാണുള്ളത്. ഞണ്ടടക്കം പുറംതോടുള്ള ജീവികളെ ഒറ്റക്കടിക്ക് തവിടുപൊടിയാക്കാൻ ഇവയ്ക്കാവുകയും ചെയ്യും. പക്ഷേ, എങ്ങനെയാണവ പല്ലുകളിത്രയും മൂർച്ചയുള്ളതായി സൂക്ഷിക്കുന്നതെന്ന കാര്യം ഇത്രയുംകാലം നിഗൂഢമായിരുന്നു. ദിവസവും മൂന്നുശതമാനം പല്ല് കൊഴിച്ചുകൊണ്ടാണ് ഈ സവിശേഷത നിലനിർത്തുന്നതെന്ന് പ്രൊസീഡിങ്സ് ഓഫ് റോയൽ സൊസൈറ്റി ബി ജേണലിൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കൊഴിഞ്ഞസ്ഥാനത്ത് വീണ്ടും പല്ല് മുളയ്ക്കുകയും ചെയ്യും. വാഷിങ്ടൺ സർവകലാശാലയുടെ ഫ്രൈഡേ ഹാർബർ ലബോറട്ടറിയാണ് ഇക്കാര്യം കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമായ പസഫിക് ലിങ്കോഡുകളിൽ 20 ശതമാനത്തിനും ഫ്ലൂറസന്റ് പച്ചയോ നീലയോ ആണ് നിറം. നിറവ്യത്യാസത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
from mathrubhumi.latestnews.rssfeed https://ift.tt/3qbEDPV
via
IFTTT
No comments:
Post a Comment