ന്യൂഡൽഹി: ക്ഷേത്രങ്ങളുടെ ദൈനംദിനച്ചടങ്ങുകൾ എങ്ങനെ വേണമെന്നതിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രഭരണം സംബന്ധിച്ച കാര്യങ്ങൾമാത്രമേ പരിശോധിക്കാനാകൂവെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകളിൽ ക്രമക്കേടുണ്ടെന്നുകാട്ടി ഭക്തൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. തേങ്ങ എങ്ങനെ ഉടയ്ക്കണമെന്നും ആരതി എങ്ങനെ നടത്തണമെന്നും കോടതി പറയണോയെന്ന് പരാതിക്കാരനായ ശ്രീവരി ദാദയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്ഷേത്രത്തിന്റെ പരമ്പരാഗതരീതികളിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അത് സിവിൽ സ്യൂട്ട് വഴി ഉചിതമായ വിചാരണക്കോടതിയിൽ ചോദ്യംചെയ്യാം. അല്ലാതെ ഭരണഘടനാകോടതികൾക്ക് അതിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതി നേരത്തേ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3HFzPcb
via IFTTT
Post Top Ad
Responsive Ads Here
Tuesday, November 16, 2021
തേങ്ങ എങ്ങനെ ഉടയ്ക്കണമെന്ന് കോടതി പറയണോ?
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment