മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ. ഈ സീസണിൽ ഇതാദ്യമായാണ് ബാഴ്സ തുടർച്ചയായ രണ്ടു മത്സരങ്ങൾ ജയിച്ചുകയറുന്നത്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവസാന ആറു മിനിറ്റിനുള്ളിൽ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 48-ാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 76-ാം മിനിറ്റിൽ സാമുവൽ ചുക്വുസെയിലൂടെ വിയ്യാറയൽ സമനില പിടിച്ചു. ഗ്രോയെൻവെൽഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിൽ 88-ാം മിനിറ്റിൽ മെംഫിസ് ഡീപേയിലൂടെ ബാഴ്സ മുന്നിലെത്തി. വിയ്യാറയൽ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. തുടർന്ന് ഇൻജുറി ടൈമിൽ ബാഴ്സയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്സയ്ക്ക് വിജയവും സമ്മാനിച്ചു. Content Highlights: Lucky Barcelona escape with crucial win over villarreal
from mathrubhumi.latestnews.rssfeed https://ift.tt/3xwmdLx
via IFTTT
Post Top Ad
Responsive Ads Here
Saturday, November 27, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ആറു മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍; വിയ്യാറയലിനെ തകര്‍ത്ത് ബാഴ്‌സലോണ
ആറു മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍; വിയ്യാറയലിനെ തകര്‍ത്ത് ബാഴ്സലോണ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment