ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് സമനില, ലിവര്‍പൂളിനും സിറ്റിക്കും റയലിനും ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 3, 2021

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് സമനില, ലിവര്‍പൂളിനും സിറ്റിക്കും റയലിനും ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിക്ക് സമനില കുരുക്ക്. ജർമൻ ക്ലബ്ബ് ആർ.ബി ലെപ്സിഗ് ആണ് പി.എസ്.ജിയെ (2-2) സമനിലയിൽ കുരുക്കിയത്. എട്ടാം മിനിറ്റിൽ ക്രിസ്റ്റഫർ കുൻകുവിലൂടെ ജർമൻ ക്ലബ്ബ് ആണ് മുന്നിലെത്തിയത്. 21ാം മിനിറ്റിലും, 39ാം മിനിറ്റിലും ജോർജിനോ വിനാൽഡം നേടിയ ഇരട്ടഗോളുകളിലൂടെ പി.എസ്.ജി ആദ്യ പാതിക്ക് പിരിയുന്നതിന് മുൻപ് തന്നെ മുന്നിലെത്തി. ജയം ഉറപ്പിച്ച് നിൽക്കെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി വഴങ്ങിയതാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. മറ്റ് മത്സരങ്ങളിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ജയിച്ച് കയറി. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ബ്രുഗെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കെട്ടുകെട്ടിച്ചപ്പോൾ സ്പാനിഷ് ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിനെയാണ് ലിവർപൂൾ വീഴ്ത്തിയത്. സ്കോർ 2-0. ലിവർപൂളിനായി ഡിയോഗോ യോട്ട, സാഡിയോ മാനെ എന്നിവരാണ് വല കുലുക്കിയത്. സ്പാനിഷ് വമ്പൻമാരും മുൻ ചാമ്പ്യൻമാരുമായ റയൽ മാഡ്രിഡും വിജയിച്ചു. ഷക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ വീഴ്ത്തിയ മത്സത്തിൽ കരീം ബെൻസിമയാണ് രണ്ട് ഗോളുകളും നേടിയത്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഷെരിഫിനെയും അയാക്സ് ബൊറൂസിയ ഡോർട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും വീഴ്ത്തി. Content Highlights: Uefa champions league


from mathrubhumi.latestnews.rssfeed https://ift.tt/3bESG8h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages