സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ റോഡിൽ തമ്മിലടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ റോഡിൽ തമ്മിലടിച്ചു

വിളവൂർക്കൽ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തമ്മിലടിച്ചു. ഇരു വിഭാഗത്തിലുമുള്ളവർക്ക് പരിക്കേറ്റു. വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഇരു ബ്രാഞ്ച്‌ കമ്മിറ്റി ഓഫീസുകളും അടുത്തടുത്തുള്ളതാണ്. വിളപ്പിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഈഴക്കോട് കവലയിൽ യുവജന സമ്മേളനം നടക്കുന്നതിനു മുൻപാണ് വേദിക്കു മുന്നിൽ റോഡിൽ അടിപിടി നടന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ യുവജനസമ്മേളനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിൽ ഏതാനുംപേർ ഈഴക്കോടെത്തി ശ്രീകുമാറിനെ റോഡരികിലെ വീടിനു മുന്നിലിട്ട് മർദിക്കുകയായിരുന്നു. മുഖത്തു പരിക്കേറ്റ അനീഷ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സി.പി.എം. സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനോടൊപ്പം നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ വിളപ്പിൽ ഏരിയാ കമ്മിറ്റിയിലുണ്ട്. മുൻ ഏരിയാ സെക്രട്ടറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് രണ്ടു പക്ഷത്തായി പാർട്ടി പിടിക്കാൻ മത്സരിക്കുന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. ഇതു മറുവിഭാഗത്തിന് അലോസരമുണ്ടാക്കിയിരുന്നു. അരമണിക്കൂറോളം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3cZRo8G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages