നാല്‍വര്‍ സംഘത്തെ പൂട്ടാനായില്ല; പ്രതിരോധത്തിന്റെ വിലയറിഞ്ഞ് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 19, 2021

നാല്‍വര്‍ സംഘത്തെ പൂട്ടാനായില്ല; പ്രതിരോധത്തിന്റെ വിലയറിഞ്ഞ് കേരളം

അതിവേഗക്കാരായ രണ്ടു വിങ്ങർമാർ, അർധാവസരംപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്ന ഒരു ക്ലിനിക്കൽ സ്ട്രൈക്കർ, കൗശലക്കാരനായ മധ്യനിരതാരം. എ.ടി.കെ. മോഹൻ ബഗാന്റെ ഈ നാൽവർസംഘം സംഘടിപ്പിച്ച അതിവേഗ പ്രത്യാക്രമണങ്ങൾക്ക് പ്രതിരോധപ്പൂട്ടൊരുക്കാൻ കഴിയാതിരുന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യകളിയിൽ വീണുപോയത്. കൊൽക്കത്തയുടെ കരുത്തിനെ മാനിച്ച് താരതമ്യേന സുരക്ഷിതമായ 4-4-2 ശൈലിയിലാണ് വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. സെൻട്രൽ ഡിഫൻസിൽ വിദേശതാരം മാർക്കോ ലെസ്കോവിച്ചിനൊപ്പം ബിജോയ് വർഗീസിന് അവസരംനൽകി. നായകൻ ജെസലും ഹർമൻജ്യോത് കാബ്രയും വിങ് ബാക്കുകളായി. ഡിഫൻസീവ് മിഡ്ഫീൽഡിൽ ജീക്സൻ സിങ്ങും പ്ലേമേക്കർ റോളിൽ അഡ്രിയൻ ലൂണയും കളിച്ചു. വിങ്ങർമാരായി സഹലും രാഹുലുമിറങ്ങി. മുന്നേറ്റത്തിൽ വിദേശസഖ്യമായ അൽവാരോ വാസ്ക്വസും യോർഗെ പെരേര കളിച്ചു. എ.ടി.കെ. 4-3-3 ശൈലിയിലാണ് കളിച്ചത്. സ്ട്രൈക്കർ റോയ് കൃഷ്ണയ്ക്കൊപ്പം അതിവേഗക്കാരായ മൻവീർ സിങ്ങും ലിസ്റ്റൺ കൊേളാസോയും വിങ്ങിലെത്തി. പ്ലേമേക്കർ റോളിൽ ഹ്യൂഗോ ബൗമാസ് കളിച്ചപ്പോൾ ഡിഫൻസീവ് ജോലികൂടിയുള്ള മധ്യനിരക്കാരായി ലെന്നി റോഡ്രിഗസും ജോണി കുങ്കോയുമെത്തി. കാൾ മക്ഹോ, ദീപക് ടാഗ്രി, പ്രീതം കോട്ടാൽ, സുഭാശിഷ് ബോസ് എന്നിവർ പ്രതിരോധത്തിലിറങ്ങി. റോയ് കൃഷ്ണ-ലിസ്റ്റൺ-മൻവീർ-ബൗമാസ് നാൽവർസംഘത്തെ തടയാൻ പ്രത്യേക പ്രതിരോധതന്ത്രങ്ങളില്ലാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. മുന്നേറ്റനിരക്കാരുടെ വേഗവും ഫിനിഷിങ്ങിലെ മികവും ബൗമാസിന്റെ കൗശലങ്ങളും ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമാനോവിച്ചിന് പുതിയ അനുഭവമായിരിക്കാം. എന്നാൽ, ടീമിനൊപ്പമുള്ള സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന് അറിവുള്ളതാണ്. എന്നിട്ടും മറുതന്ത്രമൊരുക്കാനായില്ല. പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയിൽ എതിരാളികൾക്ക് ആവശ്യത്തിലേറെ സ്പേസ് നൽകിയതോടെ ആദ്യപകുതി നിരാശയുടേതായി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നിരയിൽവന്ന മാറ്റം പ്രതീക്ഷനൽകുന്നു. എ.ടി.കെ. മുന്നേറ്റത്തിലേക്കുള്ള പന്ത് വിതരണം കൃത്യമായി തടസ്സപ്പെടുത്താനും പൊസഷൻ ഫുട്ബോൾ കളിക്കാനുമുള്ള കേരള ടീമിന്റെ തന്ത്രം വിജയകരമായി. അതിനൊപ്പം എതിരാളികൾക്ക് സ്പേസ് അനുവദിക്കാതെ കളിക്കാനുമായി. മധ്യനിരയിലെ സ്പാനിഷ് താരം അഡ്രിയൻ ലൂണ ശോഭിച്ചതോടെ മുന്നേറ്റത്തിലേക്ക് പന്തെത്തി. ജീക്സൻ സിങ്ങും ഫോമിലേക്കുയർന്നു. ഇതിന്റെ ഫലമായിരുന്നു രണ്ടാം ഗോൾ. Content Highlights: isl 2021-22 kerala blasters defensive mistakes against atk mohan bagan


from mathrubhumi.latestnews.rssfeed https://ift.tt/3oKkkXJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages