പാലക്കാട്: കൊലപാതകത്തിന് അക്രമിസംഘം തിരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറഞ്ഞ വഴി. തണ്ണീർപ്പന്തൽ-മമ്പറം റോഡിൽ കൊലപാതകം നടന്ന സ്ഥലത്തേക്ക് ദേശീയപാതയിൽനിന്ന് കഷ്ടിച്ച് 30 മീറ്ററോളം മാത്രമാണ് ദൂരം. പക്ഷേ, ഇരുവശവും കാടുപിടിച്ച സ്ഥലമാണിത്. സംഭവം നടന്നിടത്തുനിന്ന് അല്പം മാറിയാണ് ഇവിടെ വീടുകളുള്ളൂ. രാവിലെ ഒമ്പതുമണി സമയം കൂടുതൽ വാഹനത്തിരക്ക് ഉണ്ടാകാൻ ഇടയില്ലാത്ത വഴിയുമാണിത്. അക്രമിസംഘം തിരഞ്ഞെടുത്ത പൊട്ടിപ്പൊളിഞ്ഞ റോഡുവഴി അതിവേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടാൻ സാധിക്കില്ല. സംഭവസമയത്ത് സഞ്ജിത്തും ഭാര്യ അർഷികയും വന്നവഴിയിൽ റോഡിൽ കാത്തുനിന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. വെള്ളനിറത്തിലുള്ള കാറിലെത്തി വഴിയിൽ കാത്തുനിന്ന അക്രമിസംഘം റോഡിൽ കയറിനിന്ന് സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞശേഷം വലിച്ചിറക്കി വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിനിടെ അർഷികയെ വശത്തേക്ക് തള്ളിമാറ്റി. രണ്ടുപേരുടെ കൈയിൽ ആയുധമുണ്ടായിരുന്നതായി ഭാര്യ മൊഴി നൽകിയതായും പോലീസ് പറഞ്ഞു. ഈ സമയം ഇതുവഴിയെത്തിയ വാഹനയാത്രികരിൽ ചിലരും ഭാര്യ അർഷികയുമാണ് സംഭവത്തിന് ദൃക്സാക്ഷികളായത്. കൊലപാതകവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ആളുകൾ വൻതോതിൽ എത്തിയതോടെ പോലീസ് സംഘം ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. ബൈക്കിൽ സഞ്ജിത്തിന്റെ ചെരിപ്പ് കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്നും ബൈക്കിൽനിന്നും തെളിവുകൾ ശേഖരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3wPzMFn
via IFTTT
Post Top Ad
Responsive Ads Here
Monday, November 15, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കാറിലെത്തി, വലിച്ചിറക്കി, വെട്ടിവീഴ്ത്തി; അക്രമിസംഘം തിരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറഞ്ഞ വഴി
കാറിലെത്തി, വലിച്ചിറക്കി, വെട്ടിവീഴ്ത്തി; അക്രമിസംഘം തിരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറഞ്ഞ വഴി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment