കോട്ടയം: മോനിപ്പള്ളി മൂഴിക്കൽ വീട്ടിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു പങ്കജാക്ഷി പദ്മശ്രീ പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങണമെന്നത്. പക്ഷേ, അവശതകൾ മൂഴിക്കൽ എം.എസ്. പങ്കജാക്ഷി എന്ന നോക്കുപാവ കലാകാരിയുടെ ഡൽഹി യാത്രയ്ക്ക് തടസ്സമായി.86-ാം വയസ്സിൽ ദൂരയാത്ര ചെയ്യാൻ മനക്കരുത്തുമില്ലായിരുന്നു. എത്താനാകില്ലെന്നുകാട്ടി കേന്ദ്രസർക്കാരിന് ഇ-മെയിൽ അയച്ചു. ജില്ലാഭരണകൂടം വഴി പദ്മശ്രീ പുരസ്കാരം പങ്കജാക്ഷിയുടെ വീട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.60 വർഷമായി നോക്കുപാവവിദ്യ അവതരിപ്പിക്കുന്ന പങ്കജാക്ഷിക്ക് 2020-ലെ പദ്മപുരസ്കാരമാണ് ലഭിച്ചത്. കോവിഡ് മൂലം പുരസ്കാരദാനം ഏറെ വൈകി. തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിവിധ പദ്മപുരസ്കാരങ്ങൾ സമ്മാനിച്ചത്. ടെലിവിഷൻ കാണുന്ന ശീലമില്ലാത്തതിനാൽ പുരസ്കാരദാനച്ചടങ്ങ് മുത്തശ്ശി കണ്ടില്ലെന്ന് കൊച്ചുമകൾ രഞ്ജിനി പറഞ്ഞു.നോക്കുപാവവിദ്യയിലെ മുതിർന്ന കലാകാരിഉരുളികുന്നം മൂഴിക്കൽ കുടുംബാംഗമാണ് പങ്കജാക്ഷി. ഓണംതുള്ളൽ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കല ഉരുളികുന്നം, എലിക്കുളം പ്രദേശങ്ങളിലെ വീടുകളിൽ അവതരിപ്പിച്ചിരുന്നു. രാമായണകഥയാണ് പ്രധാനമായും പാവകളിക്കായി തിരഞ്ഞെടുത്തിരുന്നത്. കഥാപാത്രങ്ങളുടെ രൂപം പാലത്തടിയിലൊരുക്കും. കൊച്ചുമകൾ രഞ്ജിനി, പങ്കജാക്ഷിയുടെ പാരമ്പര്യം തുടരുന്നു. രഞ്ജിനിയും നിരവധി വേദികളിൽ നോക്കുപാവവിദ്യ അവതരിപ്പിച്ചുകഴിഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3D4qebQ
via
IFTTT
No comments:
Post a Comment