പരവൂർ : മാലാക്കായലിനുസമീപം യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. കുറുമണ്ടൽ ബി.എം.എസ്.ഭവനിൽ വിജയകുമാറിനെ(42)യാണ് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മാലാക്കായൽ എം.എസ്.ഭവനിൽ ഷീബയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഗാർഹികപീഡനത്തിന് കേസ് നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. ഷീബ ചാത്തന്നൂരിൽ ജോലിക്കായി സ്കൂട്ടറിൽ പോകുമ്പോൾ തടഞ്ഞുനിർത്തിയാണ് നെഞ്ചിൽ കുത്തിയത്. തടഞ്ഞതിനാൽ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റു. ഷീബയുടെ ബന്ധു അവിടെ എത്തിയതിനാലാണ് രക്ഷപ്പെടാനായത്. ഇയാൾക്കും പരിക്കേറ്റു. സംഭവത്തിനുശേഷം വിജയകുമാർ ഒളിവിൽ പോയെങ്കിലും പോലീസ് കണ്ടെത്തി. എസ്.ഐ.മാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐ. രമേഷ്, സായിറാം സുഗുണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3oEkdgh
via IFTTT
Post Top Ad
Responsive Ads Here
Thursday, November 18, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കേസ് നല്‍കിയ വൈരാഗ്യത്തില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍
കേസ് നല്‍കിയ വൈരാഗ്യത്തില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment