കനത്തമഴ; ശബരിമലയിൽ തീർത്ഥാടക നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 14, 2021

കനത്തമഴ; ശബരിമലയിൽ തീർത്ഥാടക നിയന്ത്രണം

ശബരിമല: പത്തനംതിട്ട ജില്ലയിലാകെ ശനിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്തമഴ ശബരിമല തീർത്ഥാടനം ഒരുക്കങ്ങളിൽ പലതിലും അപ്രതീക്ഷിത മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. കക്ക-ആനത്തോട് ഡാമിന്റെ ഷട്ടർ ചെറിയ തോതിൽ ഉയർത്തിരിക്കുകയാണ്. പമ്പ ഡാമിൽ ജലനിരപ്പ് പരമാവധി ശേഷിയോടടുത്തതിനാൽ ഏതുനിമിഷവും തുറന്നുവിച്ചേക്കാം. ഈ വെള്ളം ശബരിമല തീർത്ഥാടകർ നദി കടക്കുന്ന പമ്പ ത്രിവേണിയിലാണ് എത്തിച്ചേരുന്നത്. തുടർച്ചയായ മഴകൂടി ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്താണ് നാലു ദിവസത്തെ തീർത്ഥാടക നിയന്ത്രണം.മണ്ഡല ഉത്സവത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടികയറിവരുന്ന ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എൻ. പരമേശ്വരൻ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിൽ സ്വീകരിക്കും. സോപാനത്തിനുമുന്നിൽവെച്ച് ക്ഷേത്രതന്ത്രി, പുതിയ മേൽശാന്തിയെ കലശാഭിഷേകം ചെയ്യും. തുടർന്ന് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കാതുകളിൽ ഓതിക്കൊടുക്കും. പിന്നീട് മാളികപ്പുറം മേൽശാന്തിയെ അവരോധിക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്.ഭക്തർക്ക് ചൊവ്വാഴ്ച പുലർച്ചെ മുതലാണ് പ്രവേശനം. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിനെത്താം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയൽ രേഖയായി ആധാർകാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം.കെ.എസ്.ആർ.ടി.സി. സർവീസ്പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കും. വിവിധ ഡിപ്പോകളിൽനിന്നായി 231 കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തുക. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിന് മാത്രം 120 ബസുകൾ ഉണ്ടാകും. 80 നോൺ എ.സി. ബസുകളും 40 എ.സി. വോൾവോ ബസുകളുമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ പത്തുമിനിറ്റിലും ചെയിൻ സർവീസ് ഉണ്ടാകും. എ.സി. ബസിന് 80 രൂപയും നോൺ എ.സി.ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/3kBLEpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages