അലൈൻമെന്റിൽ പാകപ്പിഴ: സിൽവർ ലൈൻ പദ്ധതി സംസ്ഥാന താത്പര്യത്തിനു വിരുദ്ധം - ഇ. ശ്രീധരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 23, 2021

അലൈൻമെന്റിൽ പാകപ്പിഴ: സിൽവർ ലൈൻ പദ്ധതി സംസ്ഥാന താത്പര്യത്തിനു വിരുദ്ധം - ഇ. ശ്രീധരൻ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന് ഡോ. ഇ. ശ്രീധരൻ. സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായാണ് തിരൂർമുതൽ കാസർകോട് വരെ ഇതിന്റെ അലൈൻമെന്റ്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുമെന്നതിനാൽ റെയിൽവേ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 140 കിലോമീറ്റർ കടന്നുപോകുന്നത് നെൽപ്പാടങ്ങളിലൂടെയാണ്. അതിവേഗ പാതയ്ക്ക് ഇത് ഗുണകരമല്ല. എൽ.ഡി.എഫിൽത്തന്നെ പദ്ധതിയെ എതിർക്കുന്നവരുണ്ട്. 2010-ൽ അച്യുതാനന്ദൻ സർക്കാർ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി 2016-ൽ തടഞ്ഞത് ആരാണെന്നു ചിന്തിക്കണം. റെയിൽവേ ബോർഡിനെ മറികടന്ന് പദ്ധതിച്ചെലവ് മുഴുവൻ വഹിക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം വലിയ അബദ്ധമാണ്. പ്രതിപക്ഷകക്ഷികൾ സംസ്ഥാനത്തെ വികസനപദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്ന് ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമായതിനാലാണ് ഈ പദ്ധതിയെ ബി.ജെ.പി. എതിർക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു. സിൽവർ ലൈൻ നിലവിലെ പാതയിൽനിന്ന് അകന്നാകുന്നതാണ് ഗുണകരം. ഉയരത്തിലോ അടിപ്പാതയായോ നിർമിക്കാം. ലോകത്തൊരിടത്തും അതിവേഗ, അർധാതിവേഗ പാതകൾ തറനിരപ്പിൽ നിർമിച്ചിട്ടില്ല. സിൽവർ ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ റെയിൽവേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവർ കടക്കുന്നത് തടയാൻ ട്രാക്കിന്റെ ഇരുവശത്തും വലിയ മതിൽ നിർമിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കും. വരുമാനം എന്ന ലക്ഷ്യത്തോടെ സിൽവർ ലൈനിൽ രാത്രിയിൽ റോ-റോ സർവീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി നടത്തേണ്ടത് രാത്രിയിലായതിനാൽ ഇത് സാധ്യമാകില്ല. പദ്ധതിക്ക് അത്യാവശ്യമായ സർവേ പൂർത്തിയാക്കിയിട്ടില്ല. ഗതാഗത സർവേ, ജിയോ ടെക്‌നിക്കൽ സർവേ, സാമൂഹികാഘാത പഠനം, പരിസ്ഥിതി പഠനം എന്നിവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി രൂപരേഖ. പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തിൽ ലഭ്യമാക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. സിൽവർ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും. 2025-ൽ സിൽവർ ലൈൻ പൂർത്തിയാക്കുമെന്നാണ് പ്രോജക്ട് ഏജൻസിയായ കെ.ആർ.ഡി.സി.എൽ. പറയുന്നത്. അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഏജൻസിയായ ഡി.എം.ആർ.സി.ക്കുപോലും പദ്ധതി പൂർത്തിയാക്കാൻ എട്ടുമുതൽ 10 വരെ വർഷം വേണ്ടിവരും. ഏൽപ്പിച്ച 27 മേൽപ്പാലങ്ങളിൽ ഒരെണ്ണത്തിന്റെപോലും നിർമാണം തുടങ്ങാൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കെ.ആർ.ഡി.സി.എലിനു കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിനു കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/32jsdvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages