ന്യൂഡൽഹി: ബി.ജെ.പി.യെ ചെറുക്കാൻ ജനാധിപത്യ-മതേതര ചേരിയെന്ന പാർലമെന്ററി അടവുനയം തുടരുന്നതിനൊപ്പം തൊഴിലാളി-കർഷക ഐക്യത്തിലൂന്നിയ വർഗാധിഷ്ഠിത ബദൽ ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങാൻ സി.പി.എം. തയ്യാറെടുക്കുന്നു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയത്തിൽ ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ശനിയാഴ്ച ഡൽഹിയിൽ തുടങ്ങിയ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. ജനുവരിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തിൽ സമർപ്പിക്കാനുള്ള കരടുരേഖയുടെ ആദ്യഘട്ടചർച്ച പൂർത്തിയായി. ഡിസംബർ 18, 19 തീയതികളിൽ നടക്കുന്ന പി.ബി. യോഗത്തിൽ തുടർചർച്ച നടക്കും. രാജ്യത്ത് ഉയർന്നുവരുന്ന തൊഴിലാളി-കർഷക ഐക്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരിക്കും സി.പി.എമ്മിന്റെ മുന്നോട്ടുള്ള പാത. ഇതിനായി വർഗഐക്യം ശക്തിപ്പെടുത്തി മുന്നേറാനുള്ള തന്ത്രങ്ങൾ പാർട്ടി കോൺഗ്രസ് ആവിഷ്കരിക്കും. കാർഷികരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണബദൽ ഉയർത്തിക്കാണിക്കും. രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഭിന്നതകൾ മറന്ന് കർഷകർ ഒറ്റക്കെട്ടായി നിൽക്കുന്നത് ബി.ജെ.പി. വിരുദ്ധചേരിയുടെ രാഷ്ട്രീയസാധ്യതകൾ വർധിപ്പിച്ചെന്നാണ് സി.പി.എം. വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി. അംഗം കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗം ഞായറാഴ്ചയും തുടരും.
from mathrubhumi.latestnews.rssfeed https://ift.tt/3oq9Nk3
via IFTTT
Post Top Ad
Responsive Ads Here
Saturday, November 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ബി.ജെ.പി.ക്കെതിരേ രാഷ്ട്രീയബദലിന് മൂർച്ച കൂട്ടാൻ സിപിഎം; പാർട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയപ്രമേയം
ബി.ജെ.പി.ക്കെതിരേ രാഷ്ട്രീയബദലിന് മൂർച്ച കൂട്ടാൻ സിപിഎം; പാർട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയപ്രമേയം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment