ചെന്നൈ: കനത്തമഴയത്ത് ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ നടപടിയെടുത്ത ചെന്നൈയിലെ വനിതാ പോലീസ് ഇൻസ്പെക്ടർ രാജേശ്വരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ലഖ്നൗവിൽ നടന്ന ഡി.ജി.പി.മാരുടെയും ഐ.ജി.മാരുടെയും സമ്മേളനത്തിലാണ് അഭിനന്ദനം. കുറ്റവാളികളെ പിടികൂടുന്നത് മാത്രമല്ല, പോലീസിന്റെ ജോലിയെന്ന് പറഞ്ഞ് രാജേശ്വരിയുടെ പ്രവൃത്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു. എല്ലാ കാര്യങ്ങളിലും ജനങ്ങളെ സേവിക്കുന്നവരാകണം പോലീസുകാരെന്നും നരേന്ദ്ര മോദി പറഞ്ഞു. പോലീസിന് കൂടുതൽ മാനുഷികമുഖമുണ്ടാകേണ്ട ആവശ്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചെന്നൈ കിൽപ്പോക്കിലെ ശ്മശാനത്തിൽ വീണുകിടന്ന ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാൻ രാജേശ്വരി തോളിലേന്തി നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാജേശ്വരി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/30WL6nB
via IFTTT
Post Top Ad
Responsive Ads Here
Tuesday, November 23, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
‘കുറ്റവാളികളെ പിടികൂടുന്നത് മാത്രമല്ല പോലീസിന്റെ ജോലി’ -ഇൻസ്‌പെക്ടർ രാജേശ്വരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
‘കുറ്റവാളികളെ പിടികൂടുന്നത് മാത്രമല്ല പോലീസിന്റെ ജോലി’ -ഇൻസ്‌പെക്ടർ രാജേശ്വരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment