കോട്ടയം: കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽപ്പെട്ട ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം അപകടാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയിൽ രാത്രി മുതൽ ശക്തമായ മഴ പെയ്തെങ്കിലും ഇപ്പോൾ മഴ മാറിനിൽക്കുന്ന സാഹചര്യമാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം പത്തനംതിട്ടയിൽ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടി. കൊക്കാത്തോട് വനമേഖലയിൽ ഉരുൾപൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായി. ആര്യങ്കാവ്, ഇടപ്പാളയം മേഖലയിൽ വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തുപ്പുഴ, അമ്പതേക്കറിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം content highlights:land slide in kottayam erumeli
from mathrubhumi.latestnews.rssfeed https://ift.tt/30mPqMF
via IFTTT
Post Top Ad
Responsive Ads Here
Wednesday, November 10, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍; ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി
കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍; ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment