കഴിഞ്ഞ സീസണിലെ ഫുട്‌ബോള്‍ രാജാവാര്? ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

കഴിഞ്ഞ സീസണിലെ ഫുട്‌ബോള്‍ രാജാവാര്? ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും

പാരീസ്: കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാര ജേതാവിനെ ഇന്നറിയാം. പാരീസിൽ അർധരാത്രി നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി, ഇറ്റലിയുടെ ജോർജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. ഇതിൽ നിന്നാണ് മികച്ച പുരുഷ താരത്തെ തിരഞ്ഞെടുക്കുക. ഫ്രാൻസ് ഫുട്ബോൾ മാസികയാണ് പുരസ്കാരം നൽകുന്നത്. പി.എസ്.ജി.ക്കായി കളിക്കുന്ന മെസ്സിയും ബയേൺ മ്യൂണിക്കിന്റെ ലെവൻഡോവ്സ്കിയും തമ്മിലാണ് പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമുണ്ട്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്സലോണക്കൊപ്പം സ്പാനിഷ് കിങ്സ് കപ്പും ജയിച്ചു. ലെവൻഡോവ്സ്കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജർമൻ സൂപ്പർ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്. ഏറ്റവുമധികം ബാലൺദ്യോർ പുരസ്കാരം നേടിയ താരങ്ങൾ ലയണൽ മെസ്സി- 6 ക്രിസ്റ്റ്യാനോ റൊണാൾഡോ- 5 യൊഹാൻ ക്രൈഫ്- 3 മാർക്കോ വാൻ ബാസ്റ്റൻ- 3 മിഷേൽ പ്ലാറ്റിനി- 3 കെവിൻ കീഗൻ- 2 കാൾ റുമനിഗ്ഗെ- 2 ആൽഫ്രെഡോഡി സ്റ്റെഫാനോ- 2 റൊണാൾഡോ- 2 ഫ്രാൻസ് ബെക്കൻബോവർ- 2 Content Highlights: The latest winner of Ballon dOr will be crowned today


from mathrubhumi.latestnews.rssfeed https://ift.tt/2ZvHDM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages