കൊച്ചി: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ കാറിനെ പിന്തുടർന്ന ഷൈജു തങ്കച്ചൻ ഹൈവേയിലെ രക്ഷകനാണോ എന്ന വിധത്തിലാണ് പോലീസ്. അത്തരത്തിലാണ് കസ്റ്റഡിയപേക്ഷയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. കസ്റ്റഡിയപേക്ഷയിൽ ഷൈജുവിനെതിരായ രീതിയിൽ പോലീസ് വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും മുൻകൂർ ജാമ്യത്തിനായി ഷൈജു കോടതിയെ സമീപിക്കുകയായിരുന്നു.മദ്യപിച്ച് അതിവേഗം വാഹമോടിച്ച അബ്ദുൾ റഹ്‌മാനെ പിൻതിരിപ്പിക്കാനാണ് താൻ മോഡലുകളുടെ വാഹനം പിൻതുടർന്നതെന്നാണ് ഷൈജുവിന്റെ വാദം. ‘നമ്പർ 18’ ഹോട്ടലിലെ പാർട്ടി കഴിഞ്ഞ് റോയ് ജെ. വയലാറ്റിനോടും ഷൈജുവിനോടും സംസാരിച്ച് അതിവേഗം മടങ്ങിയ പെൺകുട്ടികളെയും സുഹൃത്തുക്കളെയും ഒരു കാരണവുമില്ലാതെ ഷൈജു പിൻതുടർന്നുവെന്നത് യുക്തിക്കു നിരക്കാത്തതാണ്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് താക്കീതുചെയ്യാൻ വേണ്ടിമാത്രം, അൽപ്പം മുൻപുമാത്രം പരിചയപ്പെട്ട പെൺകുട്ടികളേയും സംഘത്തെയും അത്യധികം വേഗത്തിൽ പിൻതുടരുകയും മത്സരയോട്ടം നടത്തുകയും ചെയ്ത വ്യക്തിയാണ് ഷൈജു. അമിതമായി മദ്യപിച്ചതിനാൽ അബ്ദുൾ റഹ്‌മാനോട് കാർ ഓടിക്കരുതെന്ന് താക്കീത് നൽകിയെന്നാണ് ഷൈജു പറയുന്നത്. ഇത് ഗൗനിക്കാതെ അവർ പോയെന്നും പറയുന്നു. പിന്നാലെ വീട്ടിലേക്ക് മടങ്ങുമ്പോൾ കുണ്ടന്നൂർ ജങ്ഷനിൽ വെച്ച് അപകടത്തിനിരയായ കാർ റോഡ്സൈഡിൽ ഇടിച്ചതായി കണ്ടു. ഷൈജു അവിടെയെത്തി, രാത്രി തങ്ങാൻ പറഞ്ഞെന്നും കാറോടിച്ച അബ്ദുൾ റഹ്‌മാൻ പറയുന്നുണ്ട്. എന്നാൽ, ഷൈജുവിന്റെ വാഗ്ദാനം അവർ സ്വീകരിച്ചില്ല. എന്തിനാണ് അവരെ കാറിൽ പോകാൻ വിടാതെ തനിക്കറിയാവുന്നിടത്ത് താമസിപ്പിക്കാൻ ഷൈജു ഇത്രയധികം താത്പര്യം കാണിച്ചതെന്നു വ്യക്തമല്ല.പിന്നീട് കുണ്ടന്നൂരിൽനിന്ന് ഷൈജുവിന്റെ കാർ മുന്നോട്ടു പോവുകയും വൈറ്റില മേൽപ്പാലം എത്തിയപ്പോഴേക്കും അപകടത്തിനിരയായ കാർ മുന്നിൽ കയറിയെന്നും ഷൈജു പറയുന്നു. തുടർന്ന് ചക്കരപ്പറമ്പിൽ ബൈക്ക് അപകടത്തിൽപ്പെട്ടതുകണ്ട് പോലീസിനെ വിവരം ഷൈജു അറിയിച്ചു. ഇതിനുശേഷമാണ് കാർ അപകടത്തിൽപ്പെട്ട ഇടത്ത് എത്തിയതെന്നാണ് ഷൈജു പറയുന്നത്.ദേശീയപാതയിൽ രാത്രി ബൈക്ക് ചെറിയൊരപകടത്തിൽപ്പെട്ടത് ശ്രദ്ധിച്ച ഷൈജു, തൊട്ടടുത്തുതന്നെ അത്രയും വലിയൊരു കാറപകടം നടന്നതു കണ്ടത് പിന്നീടാണെന്നു പറയുന്നതും വിശ്വസിക്കാൻ എളുപ്പമല്ല. അപകടങ്ങളെ മുന്നിൽക്കാണുകയും രക്ഷകനെപ്പോലെ പെരുമാറുകയും ചെയ്യുകയാണ് ഷൈജു ചെയ്തെന്ന് വിശ്വസിക്കേണ്ട വിധമാണ് പോലീസ് അന്വേഷണത്തിന്റെ തുടക്കത്തിലെടുത്ത നിലപാട്. എന്നാൽ, അപകടം നടന്നത് റോയി ജെ. വയലാറ്റിനെ അറിയിക്കുകയും മോഡലുകളുടെ മരണത്തെ ഹോട്ടൽ നമ്പർ 18-മായി ബന്ധിപ്പിക്കുന്ന തെളിവുകളെ നശിപ്പിക്കാനുള്ള ശ്രമവും ഷൈജുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.പാർട്ടിക്കുശേഷം, അൽപ്പംമുൻപ് പരിചയത്തിലായ പെൺകുട്ടികളോട് ഇത്രയധികം കാരുണ്യം കാണിച്ചു എന്ന നിലയിലാണ് ഷൈജുവിന്റെ ഇതുവരെയുള്ള പരാമർശങ്ങൾ. മദ്യപിച്ചു വാഹനമോടിച്ചത് തടയാൻ ചെന്ന വ്യക്തി, അവരോടുതന്നെ മത്സരയോട്ടം നടത്തിയത് എന്തിനാണെന്നതും കൂടുതൽ ദുരൂഹതയിലേക്ക് നയിക്കുന്നു. എന്നാൽ, തുടക്കത്തിൽ ഷൈജുവിന്റെ പങ്കിലോ തുടർന്നുണ്ടായ സംഭവങ്ങളിലോ ഒന്നും പോലീസിന് സംശയങ്ങളൊന്നുംതന്നെ ഉണ്ടായില്ല.മാധ്യമങ്ങളുടെയും പൊതുജനത്തിൻറെയും ഇടപെടലുകൾ ശക്തമാവുകയും പോലീസിലെ ചില ഉന്നതകേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുണ്ടാകുകയും ചെയ്തതോടെ ഷൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
from mathrubhumi.latestnews.rssfeed https://ift.tt/3kXb7Kk
via IFTTT
Post Top Ad
Responsive Ads Here
Sunday, November 21, 2021
ഷൈജു ഹൈവേയിലെ രക്ഷകനോ? .. ദുരൂഹത നീക്കാന്‍ പോലീസ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment