കോവിഡ്: ദുരിതാശ്വാസനിധിയിലെത്തിയത് 830 കോടി; ഏറെയും ചെലവിട്ടത് ഭക്ഷ്യക്കിറ്റ് വിതരണത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 5, 2021

കോവിഡ്: ദുരിതാശ്വാസനിധിയിലെത്തിയത് 830 കോടി; ഏറെയും ചെലവിട്ടത് ഭക്ഷ്യക്കിറ്റ് വിതരണത്തിന്

കോഴിക്കോട്: വാക്സിൻ ചലഞ്ചുവഴി സമാഹരിച്ചതുൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിൽ കൂടുതലും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് വിവരാവകാശ രേഖ. 2020 മാർച്ച് 27മുതൽ 2021 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തിൽ ഈവർഷം ഏപ്രിൽ 21മുതൽ സെപ്റ്റംബർ 30വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതിൽ ഉൾപ്പെടും. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസംപകരാൻ സർക്കാർ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണപദ്ധതിക്ക്്് ദുരിതാശ്വാസനിധിയിൽനിന്ന് 450 കോടി രൂപയാണ് ചെലവിട്ടത്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോവിഡ് വാക്സിൻ വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 63 കോടി രൂപ അനുവദിച്ചതായും വിവരാവകാശരേഖയിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസനടപടികൾക്കായി സംസ്ഥാനസർക്കാർ 941.07 കോടി രൂപ ചെലവിട്ടിട്ടുണ്ട്. വാക്സിൻ ചലഞ്ച് 18-44 പ്രായപരിധിയിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ നയത്തെത്തുടർന്നാണ് കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിനുള്ള പണം സമാഹരിക്കാനാണ് വാക്സിൻ ചലഞ്ച് പ്രഖ്യാപിച്ചത്. വ്യക്തികളും സഹകരണ, സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം ഇതിലേക്ക് കൈയയച്ച് സംഭാവന നൽകി. എന്നാൽ, കേന്ദ്രസർക്കാർ പിന്നീട് നയം തിരുത്തുകയും എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വാക്സിൻ ചലഞ്ചിലൂടെ സമാഹരിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അവസരമുണ്ടായത്. സംസ്ഥാനസർക്കാരിന് മികച്ച പ്രതിച്ഛായ നേടിക്കൊടുക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സഹായിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഇതിന്റെ ഗുണം ലഭിച്ചതായും വിലയിരുത്തലുണ്ടായി. വാക്സിൻ വാങ്ങാൻ മെഡിക്കൽ സർവീസ് കോർപ്പറേഷന് പണം അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കുവേണ്ടിയാണെന്ന്് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ പണം വാങ്ങിയാണ് വാക്സിൻ നൽകുന്നതെന്നതിനാൽ ഈ തുക സർക്കാരിനുതന്നെ തിരിച്ചുകിട്ടും.


from mathrubhumi.latestnews.rssfeed https://ift.tt/3CQkPFv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages